പള്ളിയോടങ്ങളുടെ ജലഘോഷയാത്ര.
റാന്നി: അവിട്ടം നാളിൽ റാന്നിയിൽ നടന്ന ജലോത്സവം പന്പാനദിക്കരയ്ക്ക് ആവേശമായി. ആറന്മുള പള്ളിയോടങ്ങൾ അണിനിരന്ന ജലോത്സവത്തിൽ എൻഎസ്എസ് ട്രോഫി നെടുന്പ്രയാർ പള്ളിയോടത്തിനും കെ.എസ്. മത്തായി സ്മാരക ട്രോഫി കോറ്റാത്തൂർ - കൈതക്കോടി പള്ളിയോടത്തിനും ലഭിച്ചു. എസ്എൻഡിപി ട്രോഫി ചെറുകോൽ പള്ളിയോടത്തിനും കെവിഎംഎസ് ട്രോഫി ഇടപ്പാവൂർ പേരൂർ പള്ളിയോടത്തിനും സമ്മാനിച്ചു. വിശ്വകർമ ട്രോഫി അയിരൂർ പള്ളിയോടവും കരസ്ഥമാക്കി. പുല്ലൂപ്രം പള്ളിയോടം തിരുവിതാംകൂർ ഹിന്ദുധർമ പരിഷത്ത് ട്രോഫിയും ഇടപ്പാവൂർ പള്ളിയോടം ജോയി കരിങ്കുറ്റിക്കൽ ട്രോഫിയും സമ്മാനിച്ചു.
ജലോത്സവം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ജലോത്സവം കമ്മിറ്റി പ്രസിഡന്റ് ജേക്കബ് മാത്യു കരിങ്കുറ്റിയിൽ അധ്യക്ഷത വഹിച്ചു. പൊതു സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
ജലഘോഷയാത്ര ജലോത്സവം സമിതി ചെയർമാൻ റിങ്കു ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. വഞ്ചിപ്പാട്ട് മുൻ എംഎൽഎ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഇന്ത്യ ജിസിഡി ട്രേഡ് കമ്മീഷണർ ഡോ. രഞ്ജിത് അരിവന്ദ് മുഖ്യാതിഥിയും പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ വിശിഷ്ടാതിഥിയുമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയാ മനോജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബി. സുരേഷ്, ശശികല രാജശേഖരൻ, പ്രമോദ് മന്ദമരുതി, സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ പി.ആർ. പ്രസാദ്, അന്നമ്മ തോമസ്, പി.എം. ഷംസുദീൻ, ജനറൽ കൺവീനർ ടി.കെ. രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews