x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​യ​നാ പ​ക്ഷാ​ച​ര​ണം ജി​ല്ലാ​ത​ല സ​മാ​പ​നം

വെബ് ഡെസ്ക്
Published: July 19, 2026 12:18 AM IST | Updated: July 19, 2026 12:18 AM IST

ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സും ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​നും സം​യു​ക്ത​മാ​യി ആ​സൂ​ത്ര​ണ ഭ​വ​ൻ പ​ഴ​ശി ഹാ​ളി​ൽ ന​ട​ത്തി​യ വാ​യ​നാ പ​ക്ഷാ​ച​ര​ണം സ​മാ​പ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക

ക​ൽ​പ്പ​റ്റ: വി​വ​ര പൊ​തു​ജ​ന സ​ന്പ​ർ​ക്ക വ​കു​പ്പും ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വാ​യ​നാ പ​ക്ഷാ​ച​ര​ണം ജി​ല്ലാ​ത​ല സ​മാ​പ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ൽ​മ മോ​യി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ പി.​സി. മ​ജീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ക്ഷ​ര​ത മി​ഷ​ൻ തു​ല്യ​താ പ​ഠി​താ​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ എ​ൻ.​കെ. റ​സീ​ന, എം.​എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​പി. റൈ​ഹാ​ന​ത്ത് എ​ന്നി​വ​ർ​ക്കും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​വ​ർ​ക്കും അ​നു​മോ​ദ​ന​പ​ത്ര​വും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

ക​ള​ക്ട​റേ​റ്റ് ആ​സൂ​ത്ര​ണ ഭ​വ​ൻ പ​ഴ​ശി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ജി​നി തോ​മ​സ്, വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മു​ഫീ​ദ തെ​സ്നി, ക​മ​ല രാ​മ​ൻ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​സു​മ, സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​പ്ര​ശാ​ന്ത് കു​മാ​ർ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ർ സൗ​മ്യ മ​ത്താ​യി, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി.​എം. സു​മേ​ഷ്, സാ​ക്ഷ​ര​താ പ്രേ​ര​ക് പ്ര​തി​നി​ധി ബൈ​ജു ഐ​സ​ക്, തു​ല്യ​താ പ​ഠി​താ​വ് കെ.​പി. ജ​യ​പ്ര​കാ​ശ്, ഉ​ദ്യോ​ഗ​സ്ഥ​ർ, സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News

Recent News

Corehub Up