പെരിക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വായന മാസാചരണം സമാപന സമ്മേളനം വെള്ളാര്‍മല ഗവ. ഹൈസ്കൂള്‍ മലയാളം അധ്യാപകന് ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വായന മാസാചരണം സമാപന സമ്മേളനം വെള്ളാര്‍മല ഗവ. ഹൈസ്കൂള്‍ മലയാളം അധ്യാപകന് ഉണ്ണി ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് കെ. എ. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ പി. കെ. വിനുരാജന്‍, ഹെഡ്മിസ്ട്രസ് എം.പി. കൊച്ചുത്രേസ്യ, എംപിടിഎ പ്രസിഡന്റ് രാജി അനില്‍, പിടിഎ വൈസ് പ്രസിഡന്റ് ജി. ജി. ഗിരീഷ്, സീനിയര്‍ അസിസ്റ്റന്റ് എ.പി. ഷിനോ, വിദ്യാരംഗം ജില്ലാ കണ്‍വീനര്‍ പി.പി. നിജില്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മത്സര വിജയികളായ വിദ്യാര്‍ഥികള്‍ക്ക് സമ്മാനം നല്കി. വേള്‍ഡ്കപ്പ് ക്വിസ് മത്സര വിജയികളെയും എല്‍എസ്എസ് ജേതാക്കളെയും അനുമോദിച്ചു.വിദ്യാര്‍ഥിനി മേധ കെ. സതീഷ് കവിത ചൊല്ലി. കലാപരിപാടികള്‍ നടന്നു.
Tags : Nattuvishesham District News