x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന് ഉഴവൂരിൽ സ്വീകരണം 18ന്

വെബ് ഡെസ്ക്
Published: October 15, 2026 10:41 PM IST | Updated: October 15, 2026 10:41 PM IST

മാർ തോമസ് ആനിമൂട്ടിൽ

​ഉ​ഴ​വൂ​ർ: വേ​റി​ട്ട അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യി​ലൂ​ടെ ഉ​ഴ​വൂ​രി​ലെ നാ​നാ​ജാ​തി മ​ത​സ്ഥ​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം നേ​ടി​യ മാ​ർ തോ​മ​സ് ആ​നി​മൂ​ട്ട​ലി​ന് ഹൃ​ദ്യ​മാ​യ വ​ര​വേ​ല്പ് ന​ൽ​കാ​ൻ ഉ​ഴ​വൂ​ർ ഒ​രു​ങ്ങി.

അ​ഞ്ചു വ​ർ​ഷ​ക്കാ​ലം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​നാ പ​ള്ളി വി​കാ​രി​യാ​യി സേ​വ​നം ചെ​യ്ത മ​ണ്ണി​ലേ​ക്ക് എ​ത്തു​ന്ന പു​രോ​ഹി​ത ശ്രേ​ഷ്ഠ​നെ വ​ര​വേ​ൽ​ക്കാ​ൻ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ഇ​ട​വ​ക ന​ട​ത്തി​യി​ട്ടു​ള്ള​ത്. അ​നു​മോ​ദ​ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​ള്ളി​യോ​ഗം ചേ​ർ​ന്ന് വി​ല​യി​രു​ത്തി.

18ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി ലി​ന് സ്വീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഉ​ഴ​വൂ​ർ ഫൊ​റോ​ന​യി​ൽനി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​യ ര​ണ്ടാ​യി​ര​ത്തി​ലേ​റെ പേ​ർ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബി​ഷ​പ്പി​ന് കു​രി​ശുംതൊ​ട്ടി​യി​ൽ പൂ​ക്ക​ൾ ന​ൽ​കി​യും ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി​യും പ​ള്ളി​യോ​ഗം പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ര​വേ​ല്പ് ന​ൽ​കും. തു​ട​ർ​ന്ന് ഫൊ​റോ​നാ വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​യു​ടെ ആ​ന​വാ​തി​ൽ​ക്ക​ൽ തി​രി ന​ൽ​കി ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം.

തു​ട​ർ​ന്ന് ഫൊ​റോ​ന​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും പ​ങ്കു​ചേ​രു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന, സ്നേ​ഹ​വി​രു​ന്ന്.
2019 മു​ത​ൽ 2024 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലാ​ണ് വി​കാ​രി​യാ​യി മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ൽ ഉ​ഴ​വൂ​രി​ൽ സേ​വ​നം ചെ​യ്ത​ത്. ഭ​വ​നസ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ നാ​ടി​ന്‍റെ ഹൃ​ദ​യ​ത്തി​ൽ ഇ​ടംനേ​ടി​യാ​ണ് അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യു​ടെ അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ഈ ​സേ​വ​ന കാ​ല​യ​ള​വി​ലെ ഓ​ർ​മ​ക​ളെ കൂ​ടു​ത​ൽ ത​ര​ളി​ത​മാ​ക്കി​യാ​വും സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ.
വി​കാ​രി ഫാ. ​അ​ല​ക്സ് ആ​ക്കപ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മിറ്റി രൂ​പീ​ക​രി​ച്ച് ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

Tags : Reception NattuVishesham DistrictNews

Recent News

Corehub Up