മാത്യു വര്‍ഗീസ് കോശിയെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിക്കുന്നു.
പത്തനംതിട്ട: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനമായി ഷോട്ട് പുട്ട് മത്സരത്തില്‍ സ്വര്‍ണ മെഡലും ഡിസ്കസ് ത്രോയില്‍ വെള്ളി മെഡലും നേടിയ മാത്യൂ വര്‍ഗീസ് കോശിയെ ( പഞ്ചായത്ത് എച്ച്എസ്എസ് കുളനട ) ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ റോയി, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ്് കെ. അനില്‍കുമാര്‍, പി. അജിത്ത് ഏബ്രഹാം, സീമ മാത്യൂ, കെ.കെ. കാര്‍ത്തിക്, ലക്ഷ്മി പ്രകാശ്, എബിന് ജിയോ മാത്യു എന്നിവര്‍ പങ്കെടുത്തു.
Tags :