x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ണ്ടു​മ​ല്ലി കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി


Published: August 17, 2026 07:50 AM IST | Updated: August 17, 2026 07:50 AM IST

ക​ണ്ണൂ​ർ: ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ 2026-27 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ‘ഓ​ണ​ത്തി​ന് ഒ​രു കു​മ്പി​ൾ പൂ​വ്’ ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ക​ണ്ണൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി. ​പ്ര​ശാ​ന്ത​ൻ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ എ​ഡി​എ ശ്രു​തി​ല​ക്ഷ്മി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ‌ പ്ര​സി​ഡ​ന്‍റ് സ​നി​ല മു​ഖ്യാ​തി​ഥി​യാ​യി. അ​ഴീ​ക്കോ​ട്‌ ചാ​ലി​ലെ ക​ർ​ഷ​ക​ൻ സി​ലീ​ഷി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ചെ​ണ്ടു​മ​ല്ലി വി​ള​വെ​ടു​പ്പ് ന​ട​ന്ന​ത്. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ എം. ​വി​ജേ​ഷ്, പി.​എം. ബി​ന്ദു, ബ്ലോ​ക്ക്‌ മെ​മ്പ​ർ​മാ​രാ​യ കെ.​വി. ശ്രീ​രാ​ഗ്, സി.​എ​ച്ച്. അ​ബ്ദു​ൾ സ​ലാം, സ​ത്യ​ൻ, ഷ​ണ്മു​ഖ​ൻ, അ​നി​ല, ജീ​ന, സി​താ​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ണ്ണൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി സീ​മ കൂ​ഞ്ചാ​ൽ സ്വാ​ഗ​ത​വും അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത്‌ കൃ​ഷി ഓ​ഫീ​സ​ർ റ​മീ​സ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : nattu vishesham Red millet crop harvest

Recent News

Corehub Up