x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൊ​ച്ചൂ​ർ- പ​ല്ല​ശ​ന പാ​ത​യി​ൽ റി​ഫ്ല​ക്റ്റീ​വ് മി​റ​ർ സ്ഥാ​പി​ക്ക​ണം

വെബ് ഡെസ്ക്
Published: September 29, 2026 06:00 AM IST | Updated: September 29, 2026 06:00 AM IST

മാ​ങ്ങോ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ വ​ള​വു​പാ​ത

പു​തു​ന​ഗ​രം: പ​ല്ല​ശ്ശ​ന, നൊ​ച്ചൂ​ർ​പാ​ത​യി​ൽ മാ​ങ്ങോ​ട് ചി​ങ്ങ​ച്ചം​വീ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ വ​ള​വു​പാ​ത​യി​ൽ റി​ഫ്ല​ക്റ്റീ​വ് മി​റ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം.

എ​തി​ർ​വ​ശ​ത്തെ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച​റി​യാ​നാ​കാ​ത്ത​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും സം​ഭ​വി​ക്കാം. റി​ഫ്ല​ക്റ്റീ​വ് മി​റ​റു​ക​ളും അ‍​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചാ​ൽ അ​പ​ക​ട​സാ​ധ്യ​ത ഏ​റെ കു​റ​യ്ക്കാം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​വി​ടെ പ​ല​ത​വ​ണ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. പ​ല്ല​ശ​ന​ക്കാ​വി​ലേ​ക്ക് പ്ര​തി​ദി​നം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ലാ​ണ് ഈ ​അ​പ​ക​ട​വ​ള​വ്.

Tags : NattuVishesham DistrictNews

Recent News

Corehub Up