x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത്തോ​ല​പു​രം നി​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം; വെ​ട്ടി​യോ​ടി പാ​ലം റെ​ഡി

വെബ് ഡെസ്ക്
Published: November 1, 2026 06:26 AM IST | Updated: November 1, 2026 06:26 AM IST

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ വെ​ട്ടി​യോ​ടി പാ​ലം.

ഇ​ല​ഞ്ഞി: മു​ത്തോ​ല​പു​രം നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല ആ​വ​ശ്യ​മാ​യി​രു​ന്ന വെ​ട്ടി​യോ​ടി പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് നി​ർ​വ​ഹി​ക്കും. കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യി​രു​ന്നു മു​ത്തോ​ല​പു​രം മു​ദ്ദേ​വ​ർ​ക്ഷേ​ത്രം, പാ​ട്ടു​പു​ര​യ്ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്രം, വി​സാ​റ്റ് കോ​ള​ജ്, കൂ​രു​മ​ല ടൂ​റി​സം തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളെ പ്ര​ധാ​ന റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​പാ​ലം.

പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു. കൂ​ടാ​തെ പാ​ല​ത്തി​ന്‍റെ ക​മ്പി​ക​ൾ തു​രു​മ്പെ​ടു​ത്ത് കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്നു വീ​ണു. സം​ര​ക്ഷ​ണ​ഭി​ത്തി​യും ത​ക​ർ​ന്ന് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ളും ബ​ഹു​ജ​ന​സം​ഘ​ട​ന​ക​ളും പാ​ലം പു​തു​ക്കി​പ്പ​ണി​യ​ണ​മെ​ന്ന് അ​ന്ന​ത്തെ എം​എ​ൽ​എ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 27 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് പു​തി​യ പാ​ലം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Tags :

Recent News

Corehub Up