x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ. കരുണാകരനെ അനുസ്മരിച്ചു


Published: December 24, 2025 01:56 AM IST | Updated: December 24, 2025 01:56 AM IST

കാ​സ​ര്‍​ഗോ​ഡ് ഡി​സി​സി ഓ​ഫീ​സി​ല്‍ ന​ട​ന്ന കെ. ​ക​രു​ണാ​ക​ര​ൻ ച​ര​മവാ​ര്‍​ഷി​ക​ദി​നാ​ച​ര​ണത്തിൽനിന്ന്.

കാ​സ​ര്‍​ഗോ​ഡ്: ഡി​സി​സി ഓ​ഫീ​സി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി കെ.​ ക​രു​ണാ​ക​ര​ന്‍റെ 15-ാം ച​ര​മ​വാ​ര്‍​ഷി​ക​ദി​നാ​ച​ര​ണം‍ സം​ഘ​ടി​പ്പി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​സി. പ്ര​ഭാ​ക​ര​ന്‍, എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, ര​മേ​ശ​ന്‍ ക​രു​വാ​ച്ചേ​രി, സോ​മ​ശേ​ഖ​ര ഷേ​ണി, പി.​വി. സു​രേ​ഷ്, മാ​മു​നി വി​ജ​യ​ന്‍, സി.​വി. ജ​യിം​സ്, വി.​ആ​ര്‍. വി​ദ്യാ​സാ​ഗ​ര്‍, എം. ​രാ​ജീ​വ​ന്‍ ന​മ്പ്യാ​ര്‍, മി​നി ച​ന്ദ്ര​ന്‍, ഹ​ര്‍​ഷാ​ദ് വൊ​ര്‍​ക്കാ​ടി, അ​ര്‍​ജു​ന​ന്‍ താ​യ​ല​ങ്ങാ​ടി, സോ​ജ​ന്‍ കു​ന്നേ​ല്‍, ഉ​ഷ അ​ർ​ജു​ന​ൻ‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ. ​ക​രു​ണാ​ക​ര​ന്‍റെ ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ന​ട​ത്തി. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ക​രി​മ​ഠം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി പ്ലാ​ച്ചേ​രി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഴ്സി മാ​ണി, അ​ഡ്വ. ജോ​സ​ഫ് മു​ത്തോ​ലി, ഫി​ലോ​മി​ന ജോ​ണി, ഭാ​സ്ക​ര​ൻ എ​ളേ​രി, ഡൊ​മി​നി​ക്, ബി​ൻ​സി ജ​യി​ൻ, സു​ജ അ​നീ​ഷ്, സോ​ണി പൊ​ടി​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഈ​സ്റ്റ് എ​ളേ​രി​യു​ടെ അ​ടു​ത്ത പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി മേ​ഴ്സി മാ​ണി​യ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഡ്വ. ജോ​സ​ഫ് ജോ​ർ​ജ് മു​ത്തോ​ലി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

തൃ​ക്ക​രി​പ്പൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന കെ. ​ക​രു​ണാ​ക​ര​ന്‍റെ പ​തി​ന​ഞ്ചാം ച​ര​മ വാ​ർ​ഷി​കം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. ക്ലോ​ക്ക് ട​വ​ർ പ​രി​സ​ര​ത്ത് ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗം കാ​സ​ർ​ഗോ​ഡ് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് എം. ​ര​ജീ​ഷ്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. പ്ര​കാ​ശ​ൻ, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, കെ.​വി. വി​ജ​യ​ൻ, സി. ​ര​വി, പി.​വി. ക​ണ്ണ​ൻ, കെ.​പി. ദി​നേ​ശ​ൻ, കെ. ​പ​ദ്മ​നാ​ഭ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : K. Karunakaran nattuvisesham local news

Recent News

Corehub Up