വെള്ളറട സംസ്കൃതി റസിഡന്റ്സ് അസോസിയേഷന് അഞ്ചാമത് വാര്‍ഷികവും കുടുംബ സംഗമവും പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് അംഗം സ്വാം ഡേവിഡ് ഉദ്ഘാടനം ചെയ്യുന്നു.
വെള്ളറട : വെള്ളറട സംസ്കൃതി റസിഡന്റ്സ് അസോസിയേഷന്റെ അഞ്ചാമത് വാര്‍ഷികവും കുടുംബ സംഗമവും ഓണാഘോഷവും സംസ്കൃതി നഗറില്‍ നടന്നു. രാവിലെ അത്തപ്പൂക്കള മത്സരം, കായിക മത്സരം, വടംവലി എന്നിവ നടന്നു. വൈകുന്നേരം ആറിന് സംസ്കൃതി പ്രസിഡന്റ് അഡ്വ. ഡി. രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന വാര്‍ഷിക സമ്മേളനം പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് അംഗം ഐ.ബി. സ്വാം ഡേവിഡ് ഉദ്ഘാടനം ചെയ്തു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ സംസ്കൃതി കുടുംബാംഗം ആർ.നിധിന് വിശിഷ്ടാതിഥിയായി പങ്കെടുത്തു. വെള്ളറട പഞ്ചായത്ത് അംഗം സ്ലെറ്റി ബായി , ജോസ് പ്രകാശ്, വിജയശ്രീ, സ്വാമി ദാസ് , ജിജിമോള്‍ ക്രിസ്റ്റി, ടി.ജി.രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ അജയന് വെള്ളറട സ്വാഗതവും സ്പോര്‍ട്സ് കണ്‍വീനര്‍ അരുണ്‍ കുമാര്‍ നന്ദിയും പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews Annual Meeting