x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ക​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ പു​നഃ​സ്ഥാ​പ​നം: ഫോ​റ​സ്റ്റ് ഫ​സ്റ്റ് സ​മി​തി​ക്ക് ദേ​ശീ​യ പു​ര​സ്‌​കാ​രം

വെബ് ഡെസ്ക്
Published: November 2, 2026 12:10 AM IST | Updated: November 2, 2026 12:10 AM IST

വ​ണ്‍ പ​ര്‍​പ​സ് ഇ​ന്ത്യ ഫോ​റം ഡൂ​യിം​ഗ് ഗു​ഡ് ഫോ​ര്‍ ഭാ​ര​ത് അ​വാ​ര്‍​ഡ്

ക​ല്‍​പ്പ​റ്റ: കേ​ര​ളം-​ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക​ളു​ടെ 775 ഏ​ക്ക​ര്‍ ആ​വാ​സ വ്യ​വ​സ്ഥ പു​നഃ​സ്ഥാ​പി​ച്ച​തി​ന് ഫോ​റ​സ്റ്റ് ഫ​സ്റ്റ് സ​മി​തി​ക്ക് (എ​ഫ്എ​ഫ്എ​സ്) ദേ​ശീ​യ പു​ര​സ്‌​കാ​രം. സി​എ​സ്ആ​ര്‍ ബോ​ക്‌​സി​ന്‍റെ വ​ണ്‍ പ​ര്‍​പ​സ് ഇ​ന്ത്യ ഫോ​റം (ഒ​പി​ഐ​എ​ഫ്) ഡൂ​യിം​ഗ് ഗു​ഡ് ഫോ​ര്‍ ഭാ​ര​ത് അ​വാ​ര്‍​ഡാ​ണ് എ​ഫ്എ​ഫ്എ​സി​ന് ല​ഭി​ച്ച്ത്.

ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ്രാ​മ വി​ക​സ​ന മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നി​ല്‍​നി​ന്ന് സ​മി​തി സ​ഹ​സ്ഥാ​പ​ക മീ​ര ച​ന്ദ്ര​ന്‍ അ​വാ​ര്‍​ഡ് സ്വീ​ക​രി​ച്ചു. എ​ഫ്എ​ഫ്എ​സി​ന്‍റെ സ​ഹാ​യ​ധ​ന ദാ​താ​ക്ക​ളി​ല്‍ ഒ​ന്നാ​യ സെ​യി​ല്‍ സ്‌​ഫോ​ഴ്‌​സി​ന്‍റെ ഇ​ന്ത്യ സി​എ​സ്ആ​ര്‍ ലീ​ഡ് ച​ന്ദ​ന നാ​ഗോ​ജി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ കേ​ര​ള വ​നം-​വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ​യും നാ​ഗ​ര​ഹോ​ള ക​ടു​വാ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡി​ബി കു​പ്പെ റേ​ഞ്ചി​ല്‍ ക​ര്‍​ണാ​ട​ക വ​നം-​വ​നം വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ​യും അ​നു​മ​തി​യോ​ടെ​യാ​ണ് ഫോ​റ​സ്റ്റ് ഫ​സ്റ്റ് സ​മി​തി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ബ്യൂ​മെ​ര്‍​ക്ക് ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ന്‍, സെ​യി​ല്‍​സ്‌​ഫോ​ഴ്‌​സ്, യു​എ​സ്ടി, നോ​ള​ജ് പ​ങ്കാ​ളി​ക​ളാ​യ ജം​ഗി​ള്‍​സ്‌​കേ​പ്‌​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് എ​ന്നി​വ​യു​മാ​യി ചേ​ര്‍​ന്നാ​ണ് പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​ന പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്ന​ത്. വ​യ​നാ​ട്, കു​ട​ക്, മൈ​സൂ​രു ജി​ല്ല​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​ന​ത്തി​ല്‍ 15 വ​ര്‍​ഷ​ത്തെ പ​രി​ച​യ​മു​ള്ള സം​ഘ​ട​ന​യാ​ണ് ഫോ​റ​സ്റ്റ് ഫ​സ്റ്റ് സ​മി​തി.

അ​പൂ​ര്‍​വ​വും വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന​തു​മാ​യ നി​ര​വ​ധി ജീ​വി​ക​ളു​ടെ​യും 150 ഇ​നം വൃ​ക്ഷ​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണം എ​ഫ്എ​ഫ്എ​സ് സാ​ധ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ശോ​ഷി​ച്ച വ​ന​ഭൂ​മി​ക​ളു​ടെ പു​നഃ​സ്ഥാ​പ​നം, കാ​വു​ക​ളു​ടെ സം​ര​ക്ഷ​ണം, കാ​പ്പി​ത്തോ​ട്ട​ങ്ങ​ളി​ലെ വൈ​വി​ധ്യ ന​ടീ​ല്‍, ന​ദി​തീ​ര ബ​ഫ​ര്‍ സം​ര​ക്ഷ​ണം, ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ സം​ഘ​ട​ന പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

2020 മു​ത​ല്‍ വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ തോ​ല്‍​പ്പെ​ട്ടി റേ​ഞ്ചി​ലും നാ​ഗ​ര്‍​ഹോ​ള വ​ന​ത്തി​ലെ ഡി​ബി കു​പ്പെ റേ​ഞ്ചി​ലും മ​ഞ്ഞ​ക്കൊ​ന്ന ഉ​ള്‍​പ്പ​ടെ അ​ധി​നി​വേ​ശ ഇ​നം സ​സ്യ​ങ്ങ​ളു​ടെ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ലും എ​ഫ​എ​ഫ്എ​സ് സ​ജീ​വ​മാ​ണ്.

Tags :

Recent News

Corehub Up