പയ്യന്നൂര്‍ ചേംബര്‍ കൊമേഴ്സ് നിര്‍മിച്ച ചേംബര്‍ ഭവന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് പ്രസംഗിക്കുന്നു.
പയ്യന്നൂര്‍: ടാക്സ് കൂട്ടിയാല്‍ വരുമാനം വര്‍ധിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. ഇതിന്റെ ഉദാഹരണമാണ് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചപ്പോഴുള്ള വില്പനയിലെ വര്‍ധനവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പയ്യന്നൂര്‍ ചേംബര്‍ കൊമേഴ്സ് നിര്‍മിച്ച ചേംബര്‍ ഭവൻഡറെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദേഹം.
വ്യാപാരവും വ്യവസായവും ബിസിനസും കുറഞ്ഞാല്‍ ഖജനാവില്പോലും പൈസയുണ്ടാവില്ല. നികുതി വര്‍ധിപ്പിച്ച് വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള തെറ്റായ നടപടികളാണ് കഴിഞ്ഞകാല ങ്ങളിലുണ്ടായിരുന്നത്. താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പെട്രോളിയം സെസ് വര്‍ധിപ്പിച്ചതിനോട് യോജിച്ചില്ല. ഒരുവര്‍ഷം കഴിഞ്ഞ് കണക്കെടുത്ത് നോക്കിയപ്പോള്‍ ഒന്നരകോടി ലിറ്റര്‍ ഡീസലിന്റെ വില്പനയാണ് കുറഞ്ഞതായി കണ്ടത്.
നികുതി വെട്ടിക്കാനുള്ള മനസുള്ളവര്‍ ഇതര സംസ്ഥാന അതിര്‍ത്തികളില്‍നിന്ന് എണ്ണയടിക്കുകയായിരുന്നു. കഴിഞ്ഞ ഓണത്തിന് 30 മുതല്‍ 40 ശതമാനം വരെ കച്ചവടം വര്‍ധിച്ചതായി വ്യാപാരികള്‍ പറയുന്നു. സാധാരണക്കാരന് പൈസ കിട്ടിയാല്‍ വിപണിയില്‍ ഉണര്‍വുണ്ടാകും.
കച്ചവടമില്ലാതെ ഒരു കട പൂട്ടിയാല്‍ നഷ്ടം സര്‍ക്കാരിനാണെന്നും തകര്‍ന്നുകൊണ്ടിരിക്കുന്ന ചില വ്യവസായങ്ങള്‍ക്ക് നികുതിയില്‍ ഇളവ് നല്കി താങ്ങി നിര്‍ത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേംബര്‍ പ്രസിഡന്റ് കെ.യു. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.
രാജ് മോഹന്‍ ഉണ്ണിത്താന് എംപി, വി. കുഞ്ഞികൃഷ്ണന് എംഎല്‍എ, നഗരസഭ ചെയര്മാന് സരിന് ശശി, ദേവസ്യ മേച്ചേരി, ചേംബര്‍ ഭാരവാഹികള്‍. രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : NattuVishesham DistrictNews