x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ളി​ക്ക​ൽ ടൗ​ണി​ൽ റോ​ഡ് ത​ക​ർ​ന്നു; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

വെബ് ഡെസ്ക്
Published: September 4, 2026 02:15 AM IST | Updated: September 4, 2026 02:15 AM IST

ഉ​ളി​ക്ക​ൽ ടൗ​ണി​ൽ ത​ക​ർ​ന്ന നി​ല​യി​ലു​ള്ള റോ​ഡ്.

ഇ​രി​ട്ടി: ഇ​രി​ട്ടി-​ഉ​ളി​ക്ക​ൽ റോ​ഡി​ൽ ഉ​ളി​ക്ക​ൽ ടൗ​ണി​ൽ റോ​ഡ് ത​ക​ർ​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​ണ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ത്. ഇ​തോ​ടെ വാ​ഹ​ന​യാ​ത്ര​യും കാ​ൽ​ന​ട​യാ​ത്ര​യും ദു​ഷ്ക​ര​മാ​യി. ആ​ശു​പ​ത്രി​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ടൗ​ണി​ൽ റോ​ഡ് ത​ക​ർ​ന്ന​തോ​ടെ മ​ഴ ശ​ക്ത​മാ​കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​ണ്. മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന ജം​ഗ്ഷ​നാ​യ ഉ​ളി​ക്ക​ലി​ലൂ​ടെ സ്കൂ​ൾ സ​മ​യ​ത്തും ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം നേ​ര​ത്തേ ത​ന്നെ യാ​ത്രാ​ദു​രി​തം സൃ​ഷ്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് റോ​ഡ് കൂ​ടി ത​ക​ർ​ന്ന​ത്.

ഉ​ളി​ക്ക​ൽ-​ഇ​രി​ട്ടി റോ​ഡി​ൽ ഉ​ളി​ക്ക​ൽ ടൗ​ൺ മു​ത​ൽ ചെ​ട്ടി​യാ​ർ​പീ​ടി​ക വ​രെ​യു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് അ​ഞ്ചേ​കാ​ൽ കോ​ടി രൂ​പ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ക​ൾ, പ്ര​ദേ​ശ​വാ​സി​ക​ൾ, വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗ​വും ചേ​ർ​ന്നി​രു​ന്നു. യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​രം റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. നി​ർ​മാ​ണം വൈ​കു​ന്ന പ​ക്ഷം റോ​ഡ് കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ൽ ത​ക​ർ​ന്നേ​ക്കു​മെ​ന്നും യാ​ത്രാ​ദു​രി​തം രൂ​ക്ഷ​മാ​കു​മെ​ന്നും നാ​ട്ടു​കാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു.

Tags : Road damaged NattuVishasham DistrictNews

Recent News

Corehub Up