x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​പി.​അ​ര്‍​ച്ച​ന കാ​ഞ്ഞ​ങ്ങാ​ട് സ​ബ്ക​ള​ക്ട​റായി ചുമതലയേറ്റു

വെബ് ഡെസ്ക്
Published: September 4, 2026 02:49 AM IST | Updated: September 4, 2026 02:49 AM IST

കാ​ഞ്ഞ​ങ്ങാ​ട് സ​ബ്ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ പി.​പി.​അ​ര്‍​ച്ച​ന​യ്ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ ബൊ​ക്കെ സ​മ്മാ​നി​ക്കു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്: പി.​പി.​അ​ര്‍​ച്ച​ന കാ​ഞ്ഞ​ങ്ങാ​ട് സ​ബ്ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റു. പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ അ​ര്‍​ച്ച​ന വ​യ​നാ​ട് അ​സി.​ക​ള​ക്ട​റാ​യി​രു​ന്നു. പ​യ്യ​ന്നൂ​ര്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ സ്‌​കൂ​ള്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കു​ക​യും ക​ണ്ണൂ​ര്‍ ഗ​വ.​എ​ന്‍​ജി​നി​റിം​ഗ് കോ​ള​ജി​ല്‍ നി​ന്ന് ഇ​ല​ക്ട്രി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ബി​രു​ദ​വും നേ​ടി. 2024ല്‍ ​സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 40-ാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യാ​ണ് ഐ​എ​എ​സ് സ്വ​പ്‌​നം സാ​ക്ഷാ​ത്ക​രി​ച്ച​ത്.

ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന പ​രേ​ത​നാ​യ കെ.​ഇ.​ജീ​വ​ന്‍​രാ​ജി​ന്‍റെ​യും റി​ട്ട.​അ​ധ്യാ​പി​ക പി.​പി.​ഗീ​ത​യു​ടെ​യും മ​ക​ളാ​ണ്.

Tags : Sub-Collector NattuVishasham DistrictNews

Recent News

Corehub Up