x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് ത​ക​ർ​ച്ച​യി​ൽ; വ​ശ​ങ്ങ​ളി​ൽ പഴകിയ വാഹനങ്ങളും

വെബ് ഡെസ്ക്
Published: August 30, 2026 11:21 PM IST | Updated: August 30, 2026 11:21 PM IST

പ​ത്ത​നം​തി​ട്ട ക​ള​ക്‌​ട​റേ​റ്റി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ.

പ​ത്ത​നം​തി​ട്ട: വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി​യ പ​ത്ത​നം​തി​ട്ട ക​ള​ക്‌​ട​റേ​റ്റ് വ​ള​പ്പ് വാ​ഹ​ന​ങ്ങ​ളു​ടെ ശ​വ​പ്പ​റ​ന്പാ​യി മാ​റു​ന്നു. ക​ള​ക്‌​ട​റേ​റ്റ് ക​വാ​ടം മു​ത​ൽ അ​ങ്ക​ണം​വ​രെ എ​ത്തു​ന്ന റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലാ​ണ് പ​ഴ​യ സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ഹ​ന​ങ്ങ​ളാ​ണ് റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്ന​ത്. വീ​തി​കു​റ​ഞ്ഞ റോ​ഡിന്‍റെ അ​രി​കു​ക​ൾ പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ കൈ​യ​ട​ക്കി​യ​തോ​ടെ സു​ഗ​മ​മാ​യ യാ​ത്ര​യ്ക്കും പാ​ർ​ക്കിം​ഗി​നും സ്ഥ​ല​മി​ല്ലാ​താ​യി.

ക​ള​ക്‌​ട​റേ​റ്റി​ലേ​ക്കു​ള്ള റോ​ഡ് ടാ​ർ ചെ​യ്തി​ട്ടും വ​ർ​ഷ​ങ്ങ​ളാ​യി. പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗ​ത്തി​ന്‍റേ​ത​ട​ക്ക​മു​ള്ള ജി​ല്ലാ ഓ​ഫീ​സു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന ക​ള​ക്‌​ട​റേ​റ്റ് വ​ള​പ്പി​ലേ​ക്ക് ക​യ​റു​ന്ന റോ​ഡി​ന്‍റെ സ്ഥി​തി​യാ​ണ് അ​തീ​വ ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യ​ത്. ടാ​റി​ള​കി മെ​റ്റ​ൽ നി​ര​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര​യ്ക്കും ത​ട​സ​മു​ണ്ട്. സ​മീ​പ​കാ​ല​ത്ത് ക​ള​ക്‌​ട​റേ​റ്റ് വ​ള​പ്പി​ലെ ആ​സൂ​ത്ര​ണ സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ൾ റോ​ഡു​കൂ​ടി മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു.

ക​ള​ക്‌​ട​റേ​റ്റ് പ്ര​ധാ​ന അ​ങ്ക​ണ​ത്തി​ൽ പാ​ർ​ക്കിം​ഗി​നു സ്ഥ​ല​പ​രി​മി​തി​യു​ണ്ട്. ഇ​തി​നൊ​പ്പം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന്‍റേ​ത​ട​ക്കം പു​ന​ർ​നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്നു​ണ്ട്. ‌ഈ ​ആ​വ​ശ്യ​ത്തി​ലേ​ക്ക് സാ​മ​ഗ്രി​ക​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കൂ​ടി​യാ​കു​ന്പോ​ൾ ക​ള​ക്‌​ട​റേ​റ്റ് പാ​ത​യി​ൽ ഗ​താ​ഗ​തം കു​രു​ങ്ങു​ന്ന സ്ഥി​തി​യു​ണ്ട്. ക​ള​ക്‌​ട​റേ​റ്റി​ന്‍റെ താ​ഴ​ത്തെ നി​ല പാ​ർ​ക്കിം​ഗി​നാ​യി വേ​ർ​തി​രി​ച്ചി​ട്ട​താ​ണ്. എ​ന്നാ​ൽ കൃ​ത്യ​മാ​യ പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ​യും ക്ര​മീ​കൃ​ത​മാ​യ സം​വി​ധാ​ന​മി​ല്ല.

ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​നം​പോ​ലും പാ​ർ​ക്കു ചെ​യ്യാ​ൻ ഇ​ട​മി​ല്ലാ​ത്ത സ്ഥി​തി​യു​ണ്ട്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്കാരുടെ പാ​ർ​ക്കിം​ഗി​നു സൗ​ക​ര്യ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ക​ള​ക്‌​ട​റേ​റ്റും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന ഓ​ഫീ​സു​ക​ളും ആ​സൂ​ത്ര​ണ സെ​ക്ര​ട്ടേ​റി​യ​റ്റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സു​മ​ട​ക്കം തി​ര​ക്കു​ക​ളേ​റെ​യു​ള്ള സ്ഥ​ല​മാ​ണ് ക​ള​ക്‌​ട​റേ​റ്റ് അ​ങ്ക​ണം.

മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​റ്റു പ്ര​ധാ​ന യോ​ഗ​ങ്ങ​ൾ പ​ല​പ്പോ​ഴു​മു​ണ്ട്. കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്പോ​ഴേ​ക്കും തി​ര​ക്ക് രൂ​ക്ഷ​മാ​യി​രി​ക്കും.

ക​ള​ക്‌​ട​റേ​റ്റി​ലെ ശൗ​ചാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു നേ​ര​ത്തേത​ന്നെ പ​രാ​തി​യു​ണ്ട്. സെ​ല്ലാ​ർ ബ്ലോ​ക്കി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ഇ​പ്പോ​ഴും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. ക​ള​ക്‌​ട​റേ​റ്റും പ​രി​സ​ര​വും മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. എ​സ്. ഹ​രി​കൃ​ഷ്ണ​ൻ ക​ള​ക്‌​ട​റാ​യി​രു​ന്ന കാ​ല​യ​ള​വി​ലാ​ണ് ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. പ​ത്തു​വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ നേ​ര​ത്തേ ല​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ വി​ല പോ​ലും ന​ഷ്ട​പ്പെ​ട്ട സ്ഥി​തി​യാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews Road in disrepair

Recent News

Corehub Up