x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ​രി​ലെ പൊ​ന്ത​ക്കാ​ട് യാ​ത്ര​ക്കാ​ര്‍​ക്ക് ​ഭീ​ഷ​ണി

വെബ് ഡെസ്ക്
Published: August 28, 2026 01:32 AM IST | Updated: August 28, 2026 01:32 AM IST

റോ​ഡ​രി​കി​ല്‍ പൊ​ന്ത​ക്കാ​ട് വ​ള​ര്‍​ന്ന നി​ല​യി​ല്‍.

പ​ര​പ്പ​ന​ങ്ങാ​ടി: റോ​ഡ​രി​കി​ല്‍ വ​ള​ര്‍​ന്നു പ​ന്ത​ലി​ച്ച പൊ​ന്ത​ക്കാ​ട് വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ട​ഭീ​ഷ​ണി. കൂ​ട്ടു​മൂ​ച്ചി-​പ​ര​പ്പ​ന​ങ്ങാ​ടി ഉ​ള്ള​ണം റോ​ഡി​ലെ കാ​രാ​ട് ഭാ​ഗ​ത്താ​ണ് റോ​ഡി​ലെ വ​ള​വി​ന് ഇ​രു​വ​ശ​ത്തും പൊ​ന്ത​ക്കാ​ട് വ​ള​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഇ​തി​നാ​ല്‍ ഇ​രു​ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നും വ​രു​ന്ന വാ​ഹ​ന ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് പ​ര​സ്പ​രം കാ​ണാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്.​അ​തി​നാ​ല്‍ ഇ​വി​ടെ അ​പ​ക​ട സാ​ധ്യ​ത വ​ള​രെ​യേ​റെ​യാ​ണ്. മു​ന്‍​പ് ഇ​വി​ടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​മു​ണ്ട്.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് റോ​ഡ​രി​കി​ലെ കു​റ്റി​ക്കാ​ടു​ക​ള്‍ വെ​ട്ടി​മാ​റ്റാ​റു​ണ്ടെ​ങ്കി​ലും വീ​ണ്ടും പ​ട​ര്‍​ന്ന് പ​ന്ത​ലി​ക്കു​ക​യാ​ണ്. പ​ര​പ്പ​ന​ങ്ങാ​ടി ന​ഗ​ര​സ​ഭ​യു​ടെ​യും വ​ള്ളി​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെയും അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​ണി​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up