പ്രതീകാത്മക ചിത്രം
ആറ്റിങ്ങൽ: വിവിധ സ്ഥാപനങ്ങളിൽ കവർച്ച. ആലംകോട് കൊച്ചുവിള മുക്കിനു സമീപം റാസ സൂപ്പർ മാർക്കറ്റ്, ആറ്റിങ്ങൽ സിഎസ്ഐ ജംഗ്ഷനു സമീപമുള്ള ബ്യൂട്ടിപാർലർ എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം രാത്രി കവർച്ച നടന്നത്. ഞായറാഴ്ച രാവിലെയാണ് കവർച്ച നടന്ന വിവരം സ്ഥാപനം അധികൃതർ അറിയുന്നത്. സൂപ്പർ മാർക്കറ്റിൽ നിന്നും 12000ത്തില ധികം രൂപയും സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. കടയുടെ മുൻഭാഗത്തെ ഗ്ലാസ് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഡോർ തകർന്ന ഇനത്തിലും നഷ്ടം സംഭവിച്ചിട്ടുണ്ട്. തിരക്കേറിയ ദേശീയപാതയ്ക്കരികിലാണ് സ്ഥാപനം. ആറ്റിങ്ങൽ പൊലിസ് അന്വേഷണം ആരംഭിച്ചു.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഹെൽമറ്റ് തിരിച്ചെത്തിയ രണ്ടു മോഷ്ടാക്കളാണു കവർച്ച നടത്തിയത്. കട കുത്തി പൊളിക്കുന്നതിനുമുമ്പ് സിസിടിവി കാമറകൾ തിരിച്ചുവച്ചു. ആറ്റിങ്ങൽ പൊലിസ് അന്വേഷണം ആരംഭിച്ചു.
Tags :