റോട്ടറി ക്ലബിന്റെ ബട്ടർഫ്ലൈ ഗാർഡൻ പദ്ധതി
വടക്കഞ്ചേരി: വടക്കഞ്ചേരി റോട്ടറി ക്ലബ് കിഴക്കഞ്ചേരി ഗവൺമെന്റ് എൽപി സ്കൂളിൽ ബട്ടർഫ്ലൈ ഗാർഡൻ പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി അസിസ്റ്റന്റ് ഗവർണർ കെ.വി. വിജയൻ നിർവഹിച്ചു. റോട്ടറി പ്രസിഡന്റ് കെ.എസ്. ബാബുരാജൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നളിനി ടീച്ചർ, വാർഡ് മെംബർ ഷീബ ഗംഗാധരൻ, ഹരിദാസൻ, റോട്ടറി സെക്രട്ടറി ഗിരീഷ് കേശവൻ, റീന ബാബുരാജൻ, ലേഖ ഗിരീഷ് പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും ഹൈബ്രീഡ് പച്ചക്കറികളുടെ തൈകൾ വിതരണവും നടന്നു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിത ശിവദാസ് വിതരണോദ്ഘാടനം നിർവഹിച്ചു.