x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​​ബ​​ര്‍​വി​​ല വീ​​ണ്ടും താ​​ഴോ​​ട്ട്; ക​​ര്‍​ഷ​​ക​​ര്‍ നി​​രാ​​ശ​​യി​​ല്‍

വെബ് ഡെസ്ക്
Published: August 30, 2026 11:16 PM IST | Updated: August 30, 2026 11:16 PM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: മു​​ന്നൂ​​റു രൂ​​പ അ​​ടു​​ത്തെ​​ത്തി​​യ റ​​ബ​​ര്‍​വി​​ല താ​​ഴോ​​ട്ടു പോ​​യ​​തോ​​ടെ ക​​ര്‍​ഷ​​ക​​ര്‍ വീ​​ണ്ടും നി​​രാ​​ശ​​യി​​ല്‍. കോ​​ട്ട​​യ​​ത്ത് ആ​​ര്‍​എ​​സ്എ​​സ് നാ​​ലി​​നു കി​​ലോ​​യ്ക്ക് 275 രൂ​​പ​​യി​​ലെ​​ത്തി. ആ​​ര്‍​എ​​സ്എ​​സ് അ​​ഞ്ചി​​ന് 271 രൂ​​പ​​യാ​​ണ്. വി​​ല കു​​റ​​ഞ്ഞെ​​ങ്കി​​ലും അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​ല​​യേ​​ക്കാ​​ള്‍ മെ​​ച്ച​​പ്പെ​​ട്ട വി​​ല​​യാ​​ണ് എ​​ന്ന​​തു മാ​​ത്ര​​മാ​​ണു ക​​ര്‍​ഷ​​ക​​ര്‍​ക്ക് ഏ​​ക ആ​​ശ്വാ​​സം.

കൂ​​ടി​​യ വി​​ല പ്ര​​തീ​​ക്ഷി​​ച്ചു ക​​ര്‍​ഷ​​ക​​ര്‍ മ​​ഴ​​ക്കാ​​ല​​ത്തി​​നു മു​​മ്പു​​ത​​ന്നെ റെ​​യി​​ന്‍ ഗാ​​ര്‍​ഡിം​​ഗും റ​​ബ​​ര്‍ ടാ​​പ്പിം​​ഗും ന​​ട​​ത്തി​​യി​​രു​​ന്നു. ഇ​​പ്പോ​​ള്‍ വി​​ല പെ​​ട്ടെ​​ന്നു കു​​റ​​ഞ്ഞ​​തോ​​ടെ ക​​ര്‍​ഷ​​ക​​ര്‍​ക്ക് ആ​​ശ​​ങ്ക​​യാ​​യി. വി​​ല 250ല്‍ ​​കു​​റ​​ഞ്ഞാ​​ല്‍ മാ​​ത്ര​​മേ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ പ്ര​​ഖ്യാ​​പി​​ച്ച 250 രൂ​​പ താ​​ങ്ങു​​വി​​ല​​യു​​ടെ ഗു​​ണം ല​​ഭി​​ക്കൂ.

ട​​യ​​ര്‍ ക​​മ്പ​​നി​​ക​​ളു​​ടെ ഗൂ​​ഢാ​​ലോ​​ച​​ന​​യു​​ടെ ഫ​​ല​​മാ​​യാ​​ണു വി​​ല കു​​റ​​ഞ്ഞ​​തെ​​ന്നാ​​ണു വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്. അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​പ​​ണി​​യി​​ല്‍ വി​​ല കൂ​​ടി​​യി​​രി​​ക്കു​​ന്ന​​തി​​നാ​​ല്‍ ക​​മ്പ​​നി​​ക​​ള്‍​ക്ക് സ്വാ​​ഭാ​​വി​​ക റ​​ബ​​റി​​നെ കൂ​​ടു​​ത​​ലാ​​യി ആ​​ശ്ര​​യി​​ക്കേ​​ണ്ടി​​വ​​രു​​ന്നു. ഇ​​റ​​ക്കു​​മ​​തി നി​​കു​​തി, ക​​പ്പ​​ല്‍​കൂ​​ലി എ​​ന്നി​​വ​​യ​​ട​​ക്കം കി​​ലോ​​യ്ക്കു കു​​റ​​ഞ്ഞ​​ത് 290 രൂ​​പ​​യെ​​ങ്കി​​ലും ഇ​​റ​​ക്കു​​മ​​തി​​ക്കു ചെ​​ല​​വാ​​കും. ഇ​​ന്ത്യ​​യി​​ലെ വി​​ല​​യും ഇ​​തേ നി​​ല​​വാ​​ര​​ത്തി​​ലാ​​യാ​​ല്‍ ലാ​​ഭം കു​​റ​​യു​​മെ​​ന്നു ക​​മ്പ​​നി​​ക​​ള്‍ ക​​ണ​​ക്കു​​കൂ​​ട്ടു​​ന്നു. ഇ​​തോ​​ടെ​​യാ​​ണു പെ​​ട്ടെ​​ന്നു വി​​പ​​ണി​​യി​​ല്‍​നി​​ന്നു വി​​ട്ടു​​നി​​ന്നു റ​​ബ​​റി​​ന്‍റെ വി​​ല കു​​റ​​യ്ക്കാ​​നു​​ള്ള ത​​ന്ത്രം ക​​മ്പ​​നി​​ക​​ള്‍ പ​​യ​​റ്റി​​യ​​തെ​​ന്ന് വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്നു.

ടാ​​പ്പിം​​ഗി​​ന് ആ​​ളെ കി​​ട്ടാ​​നി​​ല്ലാ​​ത്ത​​താ​​ണ് ചെ​​റു​​കി​​ട- ഇ​​ട​​ത്ത​​രം തോ​​ട്ട​​മു​​ട​​മ​​ക​​ള്‍ നേ​​രി​​ടു​​ന്ന വ​​ലി​​യ പ്ര​​തി​​സ​​ന്ധി. വ​​ലി​​യ തോ​​ട്ട​​ങ്ങ​​ളി​​ല്‍ സ്ഥി​​രം തൊ​​ഴി​​ലാ​​ളി​​ക​​ളു​​ണ്ട്. അ​​തി​​നാ​​ല്‍ പ്ര​​തി​​സ​​ന്ധി ബാ​​ധി​​ക്കു​​ന്നി​​ല്ല. ചെ​​റു​​കി​​ട തോ​​ട്ട​​ങ്ങ​​ളി​​ല്‍ പ​​ല​​തും ടാ​​പ്പിം​​ഗി​​ന് ആ​​ളെ കി​​ട്ടാ​​തെ പ്ര​​ശ്ന​​ത്തി​​ലാ​​ണ്.

റ​​ബ​​ര്‍ വി​​ല ഉ​​യ​​ര്‍​ന്ന​​തോ​​ടെ ടാ​​പ്പിം​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ഡി​​മാ​​ന്‍​ഡും ഉ​​യ​​ര്‍​ന്നി​​ട്ടു​​ണ്ട്. സ്ഥി​​ര​​മാ​​യി ടാ​​പ്പിം​​ഗ് ജോ​​ലി​​ക്കു പോ​​യി​​രു​​ന്ന​​വ​​ര്‍ ഇ​​പ്പോ​​ള്‍ വ​​ലി​​യ തോ​​ട്ട​​ങ്ങ​​ളി​​ലാ​​ണു ടാ​​പ്പിം​​ഗ് ന​​ട​​ത്തു​​ന്ന​​ത്. മു​​മ്പു കൂ​​ലി​​ക്കു വെ​​ട്ടി​​യി​​രു​​ന്ന രീ​​തി മാ​​റ്റി വ​​രു​​മാ​​നം പ​​ങ്കി​​ട്ടെ​​ടു​​ക്കു​​ന്ന രീ​​തി​​യി​​ലേ​​ക്കും മാ​​റി.
ഉ​​ട​​മ​​സ്ഥ​​ര്‍ ത​​ന്നെ ടാ​​പ്പിം​​ഗ് ന​​ട​​ത്തു​​ന്ന ചെ​​റു​​കി​​ട തോ​​ട്ട​​ങ്ങ​​ള്‍ മാ​​ത്ര​​മാ​​ണ് ഇ​​പ്പോ​​ള്‍ സ​​ജീ​​വം.

ഹോ​​ട്ട​​ല്‍ മു​​ത​​ല്‍ സ​​ലൂ​​ണ്‍ മേ​​ഖ​​ല​​യി​​ല്‍ വ​​രെ ഇ​​ത​​ര​​സം​​സ്ഥാ​​ന​​ക്കാ​​ര്‍ ക​​ളം​​പി​​ടി​​ച്ചെ​​ങ്കി​​ലും റ​​ബ​​ര്‍ ടാ​​പ്പിം​​ഗി​​ല്‍ ഇ​​വ​​രു​​ടെ സാ​​ന്നി​​ധ്യം കു​​റ​​വാ​​ണ്. ടാ​​പ്പിം​​ഗ് പ​​ഠി​​ച്ചെ​​ടു​​ക്കാ​​ന്‍ മാ​​സ​​ങ്ങ​​ള്‍ പി​​ടി​​ക്കു​​മെ​​ന്ന​​തി​​നാ​​ല്‍ പെ​​ട്ടെ​​ന്ന് ആ​​രെ​​യും ഏ​​ല്‍​പി​​ക്കാ​​നും സാ​​ധി​​ക്കി​​ല്ല. ചി​​ല വ​​ന്‍​കി​​ട തോ​​ട്ട​​മു​​ട​​മ​​ക​​ള്‍ വ​​ട​​ക്കു​​കി​​ഴ​​ക്ക​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ നി​​ന്നു തൊ​​ഴി​​ലാ​​ളി​​ക​​ളെ ഇ​​റ​​ക്കി​​യി​​ട്ടു​​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up