x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​വാ​ര​കു​ണ്ടി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ൾ ത​ക​ർ​ച്ച​യി​ൽ; അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ


Published: August 9, 2026 06:57 AM IST | Updated: August 9, 2026 06:57 AM IST

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പൊ​ട്ടി​പ്പൊ​ളി​ഞ്ഞും കു​ണ്ടും കു​ഴി​ക​ളു​മാ​യ റോ​ഡു​ക​ളി​ലൂ​ടെ ദി​നം​പ്ര​തി യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന നാ​ട്ടു​കാ​ർ വ​ലി​യ ദു​രി​ത​മാ​ണ് നേ​രി​ടു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കാ​ണ് റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച ഏ​റ്റ​വും കൂ​ടു​ത​ൽ ഭീ​ഷ​ണി​യാ​കു​ന്ന​ത്.

റോ​ഡി​ലെ കു​ഴി​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ വീ​ണ് പ​രി​ക്കേ​ൽ​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ യ​ഥാ​സ​മ​യം ന​ട​ത്താ​ത്ത​തി​നെത്തു​ട​ർ​ന്ന് പ​ല ഭാ​ഗ​ങ്ങ​ളി​ലും വ​ലി​യ കു​ഴി​ക​ളാ​ണ്. മ​ഴ​ക്കാ​ല​ത്ത് കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തോ​ടെ റോ​ഡി​ന്‍റെ യ​ഥാ​ർ​ഥ അ​വ​സ്ഥ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.ത​ക​ർ​ന്ന റോ​ഡു​ക​ളി​ലൂ​ടെ സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്നു.

മ​ഴ ശ​ക്ത​മാ​യ​തോ​ടെ പ​ല റോ​ഡു​ക​ളു​ടെ​യും സ്ഥി​തി ഏ​റെ ശോ​ച​നീ​യ​മാ​ണ്. വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും റോ​ഡി​ലെ കു​ഴി​ക​ളും ഒ​ന്നി​ച്ചാ​കു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. രാ​ത്രി യാ​ത്ര​യാ​ണ് ഏ​റെ ദു​ഷ്ക​രം.
തെ​രു​വു​വി​ള​ക്കു​ക​ളു​ടെ അ​ഭാ​വ​വും റോ​ഡി​ലെ കു​ഴി​ക​ൾ വ്യ​ക്ത​മാ​യി കാ​ണാ​ൻ ക​ഴി​യാ​ത്ത​തും അ​പ​ക​ട​സാ​ധ്യ​ത കൂ​ട്ടു​ന്നു.

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ർ, വ​യോ​ധി​ക​ർ തു​ട​ങ്ങി നി​ര​വ​ധി പേ​ർ ദി​വ​സേ​ന ഈ ​റോ​ഡു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നും ത​ക​ർ​ന്ന റോ​ഡു​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ ത​ക​ർ​ന്ന റോ​ഡു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന് രാ​ഷ്‌ട്രീ​യ ജ​ന​താ​ദ​ൾ (ആ​ർ​ജെ​ഡി )പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Rural roads Karuvarakundu

Recent News

Corehub Up