കൊല്ലം: ഞാറക്കല്‍ ബാര്‍ അസോസിയേഷന് അംഗങ്ങളായ അഡ്വ. ഡോള്ഗോവിന്റെയും അഡ്വ. ലിനി മോഹന്‍ദാസിന്റെ യും പിതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൊല്ലം ബാര്‍ അസോസിയേഷന് പ്രതിഷേധിച്ചു. വീടുകയറി ആക്രമണത്തില്‍ പരിക്കേറ്റ മോഹന്‍ദാസ് ചികിത്സയിലിരിക്കെ രാത്രി മരിച്ചിരുന്നു. വക്കാലത്ത് ഏറ്റെടുത്തതിന്റെ പേരില്‍ പോലും അഭിഭാഷകരെയും അവരുടെ കുടുംബാംഗങ്ങളെയും വീടുകയറി ആക്രമിക്കുന്ന സാഹചര്യം അത്യന്തം അപലപനീയവും ആശങ്കാജനകവുമാണെന്ന് കൊല്ലം ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
അഭിഭാഷകര്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനും അഭിഭാഷകരുടെ സുരക്ഷയും സ്വതന്ത്രമായി തൊഴില്‍ ചെയ്യുന്നതിനുള്ള അവകാശവും ഉറപ്പാക്കുന്നതിനും അടിയന്തരവും ശക്തവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് അസോസിയേഷന് ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കൊല്ലം ബാര്‍ അസോസിയേഷന് അംഗങ്ങള്‍ കോടതി നടപടികളില്‍നിന്ന് വിട്ടുനിന്നു.
Tags : Nattuvishesham Districtnews Deepikanews Bar Association