x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​നു കൊ​ടി​യി​റ​ങ്ങി

വെബ് ഡെസ്ക്
Published: September 27, 2026 11:05 PM IST | Updated: September 27, 2026 11:05 PM IST

രാ​ജ​കു​മാ​രി സെ​ന്‍റ് മേ​രീ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ ടീം.

മൂ​ന്നാ​ർ: ക​ല​യു​ടെ വ​സ​ന്തം വി​രി​യി​ച്ച ഇ​ടു​ക്കി സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ന് മൂ​ന്നാ​ർ ക​ർ​മ​ല​ഗി​രി സ്കൂ​ളി​ൽ കൊ​ടി​യി​റ​ങ്ങി. ജി​ല്ല​യി​ലെ വി​വി​ധ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ക​ലാ​മാ​മാ​ങ്ക​ത്തി​ൽ അ​ടി​മാ​ലി വി​ശ്വ​ദീ​പ്തി സ്കൂ​ൾ 983 പോ​യി​ന്‍റോ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി. 870 പോ​യി​ന്‍റോ​ടെ അ​ണ​ക്ക​ര മോ​ണ്ട്ഫോ​ർ​ട്ട് ര​ണ്ടാം സ്ഥാ​ന​വും 770 പോ​യി​ന്‍റോ​ടെ ക​ട്ട​പ്പ​ന ഡോ​ണ്‍ ബോ​സ്കോ സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

എ​ഫ്. രാ​ജ എം​എ​ൽ​എ സ​മ്മാ​നദാ​നം നി​ർ​വ​ഹി​ച്ചു. ഗാ​യി​ക ശ്രേ​യ ശ്രീ​കു​മാ​ർ മു​ഖ്യാ​തി​ഥി‍​യാ​യി​രു​ന്നു. ഇ​ടു​ക്കി സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ.​ഡോ. സി​ജ​ൻ പോ​ൾ ഊ​ന്നു​ക​ല്ലേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ.​ഡോ. രാ​ജേ​ഷ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ഷെ​റി​ൻ തെ​ക്കേ​ൽ, ട്ര​ഷ​റ​ർ ഫാ. ​ജോ​ബി മാ​താ​ളി​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

മി​ക​ച്ച നേ​ട്ട​വു​മാ​യി അ​ടി​മാ​ലി വി​ശ്വ​ദീ​പ്തി

മൂ​ന്നാ​ർ: മി​ക​വി​ന്‍റെ കൊ​ടു​മു​ടി കീ​ഴ​ട​ക്കി അ​ടി​മാ​ലി വി​ശ്വ​ദീ​പ്തി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ. ഇ​ടു​ക്കി സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ 983 പോ​യി​ന്‍റുമായി വി​ശ്വ​ദീ​പ്തി ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
സ​ഹോ​ദ​യ ക​ലാ​കീ​രി​ട​ത്തോ​ടൊ​പ്പം കാ​റ്റ​ഗ​റി 2, 3, 4 എ​ന്നി​വ​യി​ലും ഒ​ന്നാം സ്ഥാ​നം വി​ശ്വ​ദീ​പ്തി നേ​ടി. ജി​ല്ല​യി​ലെ വി​വി​ധ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ​നി​ന്നെ​ത്തി​യ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ച ക​ലാ​മേ​ള​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന മ​ത്സ​ര​യി​ന​ങ്ങ​ളി​ലെ തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​ശ്വ​ദീ​പ്തി മു​ന്നി​ലെ​ത്തി​യ​ത്.
തി​രു​വാ​തി​ര, കോ​ൽ​ക്ക​ളി, മൈം ​തു​ട​ങ്ങി എ​ല്ലാ ഗ്രൂ​പ്പി​ന​ങ്ങ​ളി​ലും സ​മ്മാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യാ​ണ് സ്കൂ​ൾ തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം കൈ​വ​രി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up