കെ.ടി.മിൻഹ ബൈസൂൺ
കോഴിക്കോട്: ജെഇഇ 2026ന് പിന്നാലെ നീറ്റ് 2026 റിസൾട്ടിലും ചരിത്ര വിജയം ആവർത്തിച്ച് കേരളത്തിലെ ഏറ്റവും വലിയ എഡ്-ടെക് പ്ലാറ്റ്ഫോമായ സൈലം ലേർണിംഗ്.
സൈലം കോഴിക്കോട് ഹൈബ്രിഡ് ക്യാമ്പസിലെ വിദ്യാര്‍ഥിയായ കെ.ടി.മിൻഹ ബൈസൂൺ കേരള എട്ടാം റാങ്ക് കരസ്ഥമാക്കി. 676 സ്കോർ നേടിയ മിൻഹ ബൈസൂണിന്റെ ഓൾ ഇന്ത്യാ റാങ്ക് 346 ആണ്. കേരള റാങ്ക് 15 നേടിയ ടി.എം.മുഹമ്മദ് ഇഷാൻ (സ്കോർ: 671), കെ.വൈശാഖ് (661), കശ്യവ് (655), റാനിയ എസ്.പി (647), ഫാത്തിമ മുബാറക്ക (647), പി.എം.മുഹമ്മദ് മിൻഹാജ് (646), ജെഫിൻ ബിജു (643), മെഹ്ജെബിൻ (643), പി.ഹന്ന ജാവേദ് (642) എന്നിവരും തിളക്കമാർന്ന വിജയം സ്വന്തമാക്കി. 2027 റിപ്പീറ്റർ / റീ-റിപ്പീറ്റർ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ സൈലത്തിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾക്ക് 6009 100 300.
നീറ്റ് ഉന്നതവിജയികളെ അനുമോദിച്ചു
കോഴിക്കോട്: നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട് അനുമോദിച്ചു. സംസ്ഥാനത്തെ വിവിധ ആകാശ് സെന്ററുകളില്‍നിന്നായി എട്ട് വിദ്യാര്ഥികളാണ്നീറ്റ് പരീക്ഷയില്‍ ഉന്നത റാങ്കുകള്‍ നേടിയത്.
ദേശീയതലത്തില്‍ 416-ാം റാങ്കോടെ കേരളത്തില്‍നിന്നുള്ള ആകാശ് വിദ്യാര്‍ഥി ബി.എസ്.ദുര്‍ഗ പട്ടികയില്‍ ഒന്നാമതെത്തി. വിദ്യാര്‍ഥികളെ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനുമോദിച്ചു.
Tags : Nattuvishesham District News