x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഷ​പ് വ​ള്ളോ​പ്പി​ള്ളി സ്മാ​ര​ക കു​ടി​യേ​റ്റ മ്യൂ​സി​യം വ​ള​പ്പി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു


Published: June 29, 2026 01:06 AM IST | Updated: June 29, 2026 01:06 AM IST

ചെ​മ്പ​ന്തൊ​ട്ടി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ചെ​മ്പ​ന്തൊ​ട്ടി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബി​ഷ​പ്പ് വ​ള്ളോ​പ്പ​ള്ളി സ്മാ​ര​ക കു​ടി​യേ​റ്റ മ്യൂ​സി​യം വ​ള​പ്പി​ൽ ത​ണ​ൽ​മ​രത്തൈക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. മ്യൂ​സി​യം ക​വാ​ട​ത്തി​ൽ സ്ഥാ​പി​ക്കാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ബി​ഷ​പ്പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​യു​ടെ പ്ര​തി​മ കാ​ല​താ​മ​സ​മി​ല്ലാ​തെ സ്ഥാ​പി​ക്ക​ണ​മെ​ന്നും ചു​റ്റ​മ​തി​ലി​ന്‍റെ​യും മ്യൂ​സി​യ​ത്തി​ന്‍റെ​യും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും തു​ട​ർ​ന്നു ന​ട​ന്ന സ​മി​തി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം അ​ധി​കൃ​ത​രോ​ടാ​വ​ശ്യ​പ്പെ​ട്ടു.

ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന സ്ഥ​ലം മ്യൂ​സി​യ​ത്തി​നാ​യി വി​ട്ടു​ന​ൽ​കി​യ​ത് നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് വേ​ണ്ടി​യാ​ണ്. അ​തു കൊ​ണ്ടു ത​ന്നെ മ്യൂ​സി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം വ​ഴി നാ​ടി​ന്‍റെ വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​ണ​ൽ​മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ലും യോ​ഗ​ത്തി​ലും വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു പ​ടി​യ​റ, സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ക​ടു​പ്പി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഷി​ന്‍റു വ​ർ​ഗീ​സ്, വി​നോ​ദ് വെ​ട്ടു​ക​ല്ലി​ങ്ക​ൽ, ബെ​ന്ന​റ്റ് ഫ്രാ​ൻ​സി​സ്, ഷി​ജു ചി​റ്റാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Saplings planted Nattuvishesham Districte news

Recent News

Corehub Up