x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​യാ​ര​ത്തെ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നു മു​ന്നി​ൽ സ​ത്യ​ഗ്ര​ഹം സംഘടിപ്പിച്ചു


Published: March 3, 2026 07:59 AM IST | Updated: March 3, 2026 07:59 AM IST

പ​രി​യാ​രം: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​തി​ന്‍റെ ഏ​ഴാം വാ​ർ​ഷി​ക ദി​ന​മാ​യ ഇ​ന്ന​ലെ ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​നും, കേ​ര​ള ന​ഴ്സ​സ് യൂ​ണി​യ​നും സം​യു​ക്ത​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ക​വാ​ട​ത്തി​ന് മു​ന്നി​ൽ സ​ത്യ​ഗ്ര​ഹ​മി​രു​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് പി.​ഐ. ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി.​വി ഷാ​ജി, ഒ.​വി. സീ​ന, എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ര​ജി​ത് നാ​റാ​ത്ത്, കെ. ​ബ്രി​ജേ​ഷ് കു​മാ​ർ, കെ. ​ജ​യ​രാ​ജ്, ജോ​യ് ഫ്രാ​ൻ​സി​സ്, കെ.​വി. മ​ഹേ​ഷ്, അ​ഷ​റ​ഫ് മ​മ്പ​റം , വി. ​ആ​ർ. സു​ധീ​ർ, ഇ.​പി. അ​ബ്ദു​ള്ള, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ട്ടി​ണി​ക്ക​ഞ്ഞി വ​ച്ച് റോ​ഡി​ൽ ഇ​രു​ന്ന് കു​ടി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.

Tags : nattu vishesham Satyagraha Govt. Medical College

Recent News

Corehub Up