x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് വൺ ​പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക്ക് സ്‌​കൂ​ളി​ന്‍റെ ആ​ദ​രം

വെബ് ഡെസ്ക്
Published: July 24, 2026 12:22 AM IST | Updated: July 24, 2026 12:22 AM IST

രാ​ഷ്‌ട്രദീപിക മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌ടർ ഫാ.​ മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് ആ​ദ​രി​ക്കു​ന്നു.

ക​ടു​ത്തു​രു​ത്തി: ശാ​രീ​രി​ക പ​രി​മി​തി​ക​ളെ തോ​ല്‍​പി​ച്ചു പ്ല​സ് വൺ ​പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക്ക് സ്‌​കൂ​ളി​ന്‍റെ ആ​ദ​രം. ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മൈ​ക്കി​ള്‍​സ് സ്‌​കൂ​ളി​ലെ പ്ല​സ് വൺ ​വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന എ​സ്. ന​വ​നീ​ത് ആ​ണ് പ്ല​സ് വൺ ​പ​രീ​ക്ഷ​യി​ല്‍ ഏ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി സ്‌​കൂ​ളി​നും നാ​ടി​നും അ​ഭി​മാ​ന​മാ​യ​ത്.
ഇ​ന്ന​ലെ ന​ട​ന്ന സ്‌​കൂ​ൾ പി​ടി​എ പൊ​തു​യോ​ഗ​ത്തി​ല്‍ രാ​ഷ്‌​ട്ര​ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ ഫാ.​ മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് ന​വ​നീ​തി​നെ മെ​മ​ന്‍റോ ന​ല്‍​കി ആ​ദ​രി​ച്ചു. ന​വ​നീ​തി​നൊ​പ്പം പ്ല​സ് വൺ ​പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ളെ​യും യോ​ഗ​ത്തി​ല്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് ആ​ദ​രി​ച്ചു.

ക​ടു​ത്തു​രു​ത്തി റിട്ട. എ​സ്‌​ഐ ആ​യാം​കു​ടി ഞാ​റ​ക്കാ​ല വീ​ട്ടി​ല്‍ എ​ന്‍.​എ​സ്. സ​ജീ​വ്കു​മാ​റി​ന്‍റെയും ആ​ല​പ്പു​ഴ ജി​ല്ലാ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ (ഡി​എ​ന്‍​ഒ) ആ​യ ബി​ന്ദു സ​ജീ​വി​ന്‍റെയും മ​ക​നാ​ണ് ന​വ​നീ​ത്. എ​ല്‍​കെ​ജി മു​ത​ല്‍ പ​ത്ത് വ​രെ ആ​യാം​കു​ടി സെ​ന്‍റ് തെ​രേ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലാ​യി​രു​ന്നു ന​വ​നീ​ത് പ​ഠി​ച്ച​ത്. ഉ​യ​ര്‍​ന്ന മാ​ര്‍​ക്കോ​ടെ എ​സ്എ​സ്എ​ല്‍​സി പാ​സാ​യ ശേ​ഷം പ്ല​സ് വണ്ണിന് സെ​ന്‍റ് മൈ​ക്കി​ള്‍​സ് സ്‌​കൂ​ളി​ല്‍ ചേ​ര്‍​ന്നു.

12 വ​യ​സ് വ​രെ യാ​തൊ​രു​വി​ധ ശാ​രീ​രി​ക പ്ര​ശ്‌​ന​ങ്ങ​ളു​മി​ല്ലാ​യി​രു​ന്ന ന​വ​നീ​തി​ന് തു​ട​ര്‍​ന്നാ​ണ് മ​സി​ലു​ക​ള്‍​ക്ക് ബ​ല​മി​ല്ലാ​താ​കു​ന്ന​ത്. ത​ന്‍റെ രോ​ഗാ​വ​സ്ഥ തി​രി​ച്ച​റി​ഞ്ഞ ന​വ​നീ​ത് പി​ന്നീ​ട് ഇ​തി​നോ​ട് പ​ടവെ​ട്ടി​യാ​ണ് പാ​ഠ്യമേ​ഖ​ല​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​ത്.

സ​ഹോ​ദരി അ​ന​ഘ പ്ല​സ് ടു ​പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി 31ന് ​ജ​ര്‍​മ​നി​യി​ലേ​ക്കു പോ​വു​ക​യാ​ണ്. സെ​ന്‍റ് കു​ര്യാ​ക്കോ​സ് പാ​രീ​ഷ് ഹാ​ളി​ല്‍ ന​ട​ന്ന പി​ടി​എ യോ​ഗം ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ.​ ഡോ. ജോ​ണ്‍​സ​ണ്‍ നീ​ല​നി​ര​പ്പേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ൽ സീ​മ സൈ​മ​ണ്‍, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ സോ​ഫി​യ എ​സ്‌​വി​എം, പി​ടി​എ പ്ര​തി​നി​ധി​ക​ളാ​യ ജി​യോ കു​ന്ന​ശേ​രി, മ​ഞ്ജു ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Plus One

Recent News

Corehub Up