x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്


Published: June 13, 2026 05:54 AM IST | Updated: June 13, 2026 05:54 AM IST

ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച നി​ല​യി​ൽ.

വ​ട​ക​ര: സം​സ്ഥാ​ന​പാ​ത​യി​ല്‍ ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വ​ട​ക​ര​യി​ല്‍ നി​ന്ന് നാ​ദാ​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന മ​സാ​ഫി ബ​സും എ​തി​രേ വ​ന്ന കൈ​ലാ​സ് ബ​സു​മാ​ണ് ഓ​ര്‍​ക്കാ​ട്ടേ​രി ഒ​പി​കെ ബ​സ് സ്റ്റോ​പ്പി​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കൂ​ട്ടി​യി​ടി​ച്ച​ത്.

ഡ്രൈ​വിം​ഗ് സ്‌​കൂ​ളി​ന്‍റെ കാ​റി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ കൈ​ലാ​സ് ബ​സ് മ​സാ​ഫി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഓ​ര്‍​ക്കാ​ട്ടേ​രി​യി​ലെ​യും വ​ട​ക​ര​യി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൈ​ലാ​സ് ബ​സ് ഡ്രൈ​വ​റു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​താ​ണ്. എ​ട​ച്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up