x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര​ത്ത് വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷം; ക​ര്‍​ഷ​ക​ര്‍​ക്ക് തീ​രാ​ദു​രി​തം

വെബ് ഡെസ്ക്
Published: August 28, 2026 01:40 AM IST | Updated: August 28, 2026 01:40 AM IST

പ്രതീകാത്മക ചിത്രം

ക​രു​വാ​ര​കു​ണ്ട്: വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് അ​ധി​കാ​രം ന​ല്‍​കി​യ 2021-ലെ ​കേ​ന്ദ്ര വൈ​ല്‍​ഡ്‌ലൈ‌‌‌‌​‌ഫ് ബോ​ര്‍​ഡ് തീ​രു​മാ​ന​വും കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വച്ച് കൊ​ല്ലാ​നു​ള്ള ഹൈ​ക്കോ​ട​തി വി​ധി​യും പൂ​ര്‍​ണ​തോ​തി​ല്‍ ന​ട​പ്പാ​കാ​ത്ത​ത് മ​ല​യോ​ര ക​ര്‍​ഷ​ക​ര്‍​ക്ക് ക​ടു​ത്ത പ്ര​തി​സ​ന്ധി.

വ​നം​വ​കു​പ്പി​​ന്‍റെ അ​നാ​സ്ഥ കാ​ര​ണം ഈ ​ഉ​ത്ത​ര​വു​ക​ളു​ടെ പ്ര​യോ​ജ​നം ത​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ പ്ര​ധാ​ന പ​രാ​തി. ക​രു​വാ​ര​കു​ണ്ട് ഇ​രി​ങ്ങാ​ട്ടി​രി, ചാ​മ​ക്കു​ന്ന്, പു​ളി​യ​ക്കോ​ട് മേ​ഖ​ല​ക​ളി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഴ​ക​ളും നാ​ണ്യ​വി​ള​ക​ളും ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു.

നെ​ല്ലി​ക്ക​ല്ല​ടി ആ​ദി​വാ​സി ഊരി​ന് സ​മീ​പം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന ആ​ന​ക​ള്‍ റോ​ഡ​രി​കി​ലെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് നേ​രേ​യും ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​ണ്ട്. ടൗ​ണി​ന് സ​മീ​പ​ത്തെ​ത്തി​യ കൊ​മ്പ​ന്‍ വീ​ട്ടു​മു​റ്റ​ത്തി​ട്ടി​രു​ന്ന ജീ​പ്പ് ത​ക​ര്‍​ത്ത സം​ഭ​വ​വു​മു​ണ്ടാ​യി.

കാ​ട്ടാ​ന​യെ​യും പ​ന്നി​യെ​യും പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ലും വാ​ന​ര​ക്കൂ​ട്ട​ത്തെ തു​ര​ത്താ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്. തെ​ങ്ങ്, ക​മു​ക്, കൊ​ക്കോ, കു​രു​മു​ള​ക് തു​ട​ങ്ങി​യ​വ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന സ്ഥി​തി​യാ​ണ്. വീ​ടു​ക​ളു​ടെ ഓ​ടി​ള​ക്കി അ​ക​ത്തു​ക​ട​ന്ന് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​ണ്.

കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ള്‍ മൂ​പ്പെ​ത്തു​ന്ന​തി​ന് മു​ന്‍​പേ കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​പ്പി​ക്കു​ക​യാ​ണ്.
പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ജോ​ലി ചെ​യ്യാ​ന്‍ വ​യ്യാ​താ​യ​വ​രും നി​ര​വ​ധി​യാ​ണ്. ശ​ല്യം സ​ഹി​ക്ക​വ​യ്യാ​തെ പ​ല​രും കൃ​ഷി ഉ​പേ​ക്ഷി​ച്ച് മ​റ്റ് ജോ​ലി​ക​ള്‍ തേ​ടി​ പോ​വു​ക​യാ​ണ് പ​ല​രും.

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നും കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കാ​നും വ​നം​വ​കു​പ്പും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

രാ​മ​പു​ര​ത്ത് കാ​ട്ടു​പ​ന്നി കൃഷി നശിപ്പിച്ചു

രാ​മ​പു​രം: രാ​മ​പു​ര​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക​ര്‍​ഷ​ക​രും നാ​ട്ടു​കാ​രും ക​ടു​ത്ത ആ​ശ​ങ്ക​യി​ല്‍. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന പ​ന്നി​ക​ള്‍ ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​ഭൂ​മി​യാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​നാ​ശം നേ​രി​ട്ട​തോ​ടെ ത​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​വും പ്ര​തീ​ക്ഷ​ക​ളും പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ് പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​ര്‍.

മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന പ​ന്നി​ശ​ല്യം ഇ​പ്പോ​ള്‍ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കും വ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലും ക​ഴി​യാ​ത്ത ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ര്‍. പ​ന്നി​ശ​ല്യം ത​ട​യാ​ന്‍ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് രാ​മ​പു​ര​ത്തെ ക​ര്‍​ഷ​ക​നാ​യ ഉ​രു​ണി​യ​ന്‍ ഹ​നീ​ഫ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ഞ്ചാ​യ​ത്തി​ലും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​നും പ​ന്നി​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നും അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up