x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​ഫ്എ സം​സ്ഥാ​ന സ​മ്മേ​ള​നം അ​മ്പ​ല​വ​യ​ലി​ല്‍ നാ​ളെ മു​ത​ല്‍

വെബ് ഡെസ്ക്
Published: August 20, 2026 01:33 AM IST | Updated: August 20, 2026 01:33 AM IST

പ്രതീകാത്മക ചിത്രം

ക​ല്‍​പ്പ​റ്റ: സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ 27-ാമ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ മു​ത​ല്‍ 23 വ​രെ അ​മ്പ​ല​വ​യ​ല്‍ വ്യാ​പാ​ര ഭ​വ​നി​ല്‍ ന​ട​ക്കും.

അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. ലെ​നി​ന്‍, സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​നും അ​മ്പ​ല​വ​യ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എ​ന്‍.​സി. കൃ​ഷ്ണ​കു​മാ​ര്‍, അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും സം​ഘാ​ട​ക സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യ സി. ​റ​ഷീ​ദ്, അ​മ്പ​ല​വ​യ​ല്‍ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും അ​സോ​സി​യേ​ഷ​ന്‍ കോ​ഴി​ക്കോ​ട് മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പി. ​ഷെ​ഫീ​ഖ്, അ​സോ​സി​യേ​ഷ​ന്‍ കോ​ഴി​ക്കോ​ട് മേ​ഖ​ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​റ​ഹിം എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ച​താ​ണ് വി​വ​രം. അ​സോ​സി​യേ​ഷ​ന്‍ അ​ഫി​ലി​യേ​ഷ​നു​ള്ള ടൂ​ര്‍​ണ​മെ​ന്‍റ് ക​മ്മി​റ്റി​ക​ള്‍, റ​ഫ​റി അ​സോ​സി​യേ​ഷ​നു​ക​ള്‍ എ​ന്നി​വ​യെ​യും ടീം ​മാ​നേ​ജ​ര്‍​മാ​രെ​യും പ്ര​തി​നി​ധാ​നം ചെ​യ്ത് 250 ഓ​ളം പേ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

ആ​ദ്യ​ദി​നം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ടീം ​മാ​നേ​ജ​ര്‍​മാ​രു​ടെ സ​മ്മേ​ള​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് "വി​ദേ​ശ​ക​ളി​ക്കാ​രും ഇ​ന്ത്യ​ന്‍ നി​യ​മ വ്യ​വ​സ്ഥ​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​റും മു​ന്‍ താ​ര​ങ്ങ​ളെ ആ​ദ​രി​ക്ക​ലും ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. 23ന് ​രാ​വി​ലെ 10ന് ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ര്‍​വ​ഹി​ക്കും. അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, അ​മ്പ​ല​വ​യ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​സി. കൃ​ഷ്ണ​കു​മാ​ര്‍, മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക, അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സൂ​പ്പ​ര്‍ അ​ഷ്‌​റ​ഫ് ബാ​വ, ട്ര​ഷ​റ​ര്‍ എ​ളേ​ട​ത്ത് അ​ഷ്‌​റ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. റി​പ്പോ​ര്‍​ട്ട്, വ​ര​വു​ചെ​ല​വ് ക​ണ​ക്ക് അ​വ​ത​ര​ണം ഉ​ണ്ടാ​കും. വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പ​ന സ​മ്മേ​ള​നം ചേ​രും.

Tags : Nattuvishesham Local News SFA Ambalavayal

Recent News

Corehub Up