കവടിയാര്‍ മന്മോഹന് ബംഗ്ലാവിന് സമീപം ഒടിഞ്ഞുവീണ തണല്‍മരച്ചില്ലകള്‍.
പേരൂര്‍ക്കട: ശക്തമായ മഴയിലും കാറ്റിലും കവടിയാറിലും പാങ്ങോടും തണല്‍മരങ്ങള്‍ നിലംപൊത്തി. കവടിയാര്‍ മന്മോഹന് ബംഗ്ലാവിന് മുന്നില്‍ റോഡില്‍ വീണ് ഗതാഗതതടസം സൃഷ്ടിച്ച തണല്‍മരം ഫയര്‍ഫോഴ്സ് മുറിച്ചുനീക്കി.
പാങ്ങോട് ആര്‍മി ക്യാമ്പില്‍ തണല്‍മരം കടപുഴകി വീണു. ശ്രീവരാഹം ഗവ. സ്കൂളിനു മുന്നില്‍ നിന്ന തേക്കുമരം വീണ് ഗതാഗതം ഒരുമണിക്കൂര്‍ തടസപ്പെട്ടു.
കളിപ്പാന്‍കുളത്ത് മാവ് ഒടിഞ്ഞ് റോഡില്‍വീണ് ഗതാഗതം തടസപ്പെട്ടു. മ്യൂസിയത്ത് ഇലക്ട്രിക് ലൈനിലേക്ക് മുളങ്കൂട്ടം ഒടിഞ്ഞുവീണ് നന്തന്‍കോട്-മ്യൂസിയം റോഡില്‍ ഗതാഗതം ഒരുമണിക്കൂറോളം ദുഷ്കരമായി.