x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷ​ണ്മു​ഖ​ദാ​സ് എ​ല്‍​ഡി​എ​ഫി​ന്‍റെ കൂ​ട്ടാ​യ്മ നി​ല​നി​ര്‍​ത്തി​യ നേ​താ​വ്: പി​ണ​റാ​യി


Published: June 29, 2026 05:59 AM IST | Updated: June 29, 2026 05:59 AM IST

എ.​സി.​ഷ​ണ്മു​ഖ​ദാ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: എ​ല്‍​ഡി​എ​ഫി​ന്‍റെ കൂ​ട്ടാ​യ്മ നി​ല​നി​ര്‍​ത്തു​ന്ന​തി​നു വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ച നേ​താ​വാ​യി​രു​ന്നു എ.​സി. ഷ​ണ്മു​ഖ​ദാ​സെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍.

എ​കെ.​ജി ഹാ​ളി​ല്‍ എ​ന്‍​സി​പി(​എ​സ്) കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മ​റ്റി​യും ഷ​ണ്മു​ഖ​ദാ​സ് പ​ഠ​ന​കേ​ന്ദ്ര​വും സം​യ്ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച എ.​സി.​ഷ​ണ്മു​ഖ​ദാ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ന്ന​ണി​യു​ടെ പൊ​തുവി​കാ​രം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ ഷ​ണ്മു​ഖ​ദാ​സ് എ​ന്നും ശ്ര​മി​ച്ചി​രു​ന്നു. ല​ളി​ത ജീ​വി​തം ന​യി​ച്ച് പാ​ര്‍​ശ്വ​വ​ത്ക്ക​രി​ക്ക​പ്പെ​ട്ട​വ​രോ​ടൊ​പ്പം നി​ന്ന നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ മു​ന്‍​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ ഷ​ണ്മു​ഖ​ദാ​സ് പു​ര​സ്‌​കാ​രം പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റ് നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യ കെ. ​കൃ​ഷ്ണ​ന്‍ കു​ട്ടി​ക്ക് പി​ണ​റാ​യി വി​ജ​യ​ന്‍ സ​മ്മാ​നി​ച്ചു.

കോ​ണ്‍​ഗ്ര​സ് എ​സ് പ്ര​സി​ഡ​ന്‍റും മു​ന്‍ മ​ന്ത്രി​യു​മാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​കൃ​ഷ്ണ​ന്‍ കു​ട്ടി, എ​ന്‍​സി​പി (എ​സ്) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് കെ.​തോ​മ​സ്, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ , കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​ഡി​ഡ​ന്‍റ് മു​ക്കം മു​ഹ​മ്മ​ദ്, വ​ര്‍​ക്ക​ല ര​വി​കു​മാ​ര്‍, പി.​എ.​കു​ഞ്ഞു​മോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up