അറസ്റ്റിലായ പ്രതി
തേഞ്ഞിപ്പലം: മോഷണക്കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. അസം കൊലാമ്പോര് ജില്ലയിലെ പശ്ചിം സിംഗിമാരി സ്വദേശി മിഫിദുള് ഇസ്ലാം (23) ആണ് അറസ്റ്റിലായത്. പെരുവള്ളൂര്‍ കൂമണ്ണ ചെനക്കലിലെ ഒളകര തിരുത്തിയില്‍ മുഹമ്മദ്കുട്ടിയുടെ അരീക്കാടന്‍ സ്റ്റോറില്‍നിന്ന് 25,000 രൂപയും 8,000 രൂപ വില വരുന്ന സിഗരറ്റ് പാക്കുകളും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
നിരീക്ഷണ കാമറകള്‍ കേന്ദ്രീകരിച്ച് തേഞ്ഞിപ്പലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്
Tags : Nattuvishesham District News