x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ലെ പരിശോധന - അടച്ചിട്ട മുറിയിൽ നിന്ന് 165 ടാ​ബു​ക​ള്‍ കണ്ടെത്തി

വെബ് ഡെസ്ക്
Published: July 19, 2026 03:29 AM IST | Updated: July 19, 2026 03:29 AM IST

കൊ​ല്ലം: കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ലെ അ​ട​ച്ചി​ട്ടി​രു​ന്ന ഫീ​ഡിം​ഗ് റൂ​മി​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ ഭാ​ര​ത് ഇ​ല​ക്‌ട്രേണി​ക്‌​സി​ന്‍റെ 165 ടാ​ബ്, പേ​ഴ്‌​സ​ണ​ല്‍ ക​ംപ്യൂട്ട​റു​ക​ള്‍ എന്നിവ ക​ണ്ടെ​ത്തി​. കഴിഞ്ഞദിവസമാണ് പരിശോധന നടത്തി യത്. കൂ​ട്ടി​യി​ട്ടി​രു​ന്ന പ​ഴ​കി​യ സാ​ധ​ന​ങ്ങ​ള്‍​ക്കി​ട​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. ടാ​ബിൽ ഭൂ​രി​ഭാ​ഗ​വും ക​വ​റി​ല്‍നി​ന്ന് പു​റ​ത്തൈ​ടു​ക്കാ​ത്ത നി​ല​യി​ലാ​യി​രു​ന്നു.

മേ​യ​റു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് അ​ട​ച്ചി​ട്ടി​രു​ന്ന ഫീ​ഡിം​ഗ് റൂം ​തു​റ​ന്ന് പ​രി​ശോ​ധി​ച്ച​ത്. കൂ​ട്ടി​യി​ട്ടി​രു​ന്ന കേ​ടാ​യ കംപ്യൂട്ട​റു​ക​ള്‍​ക്കും കാ​ലൊ​ടി​ഞ്ഞ ക​സേ​ര​ക​ള്‍​ക്കും ഇ​ട​യി​ല്‍ നി​ന്നാ​ണ് ടാ​ബു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര​ത് ഇ​ല​ക്‌ട്രോണി​ക്‌​സി​ന്‍റെ അ​ഞ്ച് കാ​ര്‍​ഡ് ബോ​ര്‍​ഡ് പെ​ട്ടി​ക​ള്‍​ക്കു​ള്ളി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഓ​ഫീ​സി​ന്‍റ മൂ​ന്നാ​മ​ത്തെ നി​ല​യി​ല്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ഫ​ര്‍​ണി​ച്ച​റു​ക​ള്‍​ക്കി​ട​യി​ല്‍ നി​ന്ന് ര​ണ്ട് ടാ​ബു​ക​ള്‍ കൂ​ടി ക​ണ്ടെ​ത്തി.ടാ​ബു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തെ ന​ശി​പ്പി​ച്ച​ത് സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്ന് മേ​യ​ര്‍ എ.​കെ.​ഹ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

സ​ര്‍​വ​യ്ക്ക് എ​ത്തി​ച്ച ടാ​ബു​ക​ള്‍

2011ലെ ​സാ​മൂ​ഹ്യ സാ​മ്പ​ത്തി​ക സ​ര്‍​വേ​യ്ക്ക് എ​ത്തി​ച്ച ടാ​ബു​ക​ള്‍ ഉ​പ​യോ​ഗ​ശേ​ഷം കൂ​ട്ടി​യി​ട്ട​താ​യാണ് ക​രു​തു​ന്നത്. എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​ര്‍​ക്ക് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നാ​യി ന​ല്‍​കി​യ ടാ​ബു​ക​ള്‍ സ​ര്‍​വേ പൂ​ര്‍​ത്തി​യാ​യ ശേ​ഷം സൂ​ക്ഷി​ച്ചു​വ​ച്ച​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന​തി​നാ​ല്‍ മി​ക്ക​തും ന​ശി​ച്ച നി​ല​യി​ലാ​ണ്.

ഫ​ര്‍​ണി​ച്ച​ര്‍ ക​ണ്ടെ​ത്തി

2016 ലെ ​എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കൊ​ല്ലം വി​ക​സ​ന അഥോ​റി​റ്റി പി​രി​ച്ചു​വി​ട്ടി​രു​ന്നു. അ​താ​ടെ താ​മ​ര​ക്കു​ള​ത്തെ അ​ഥോ​റി​റ്റി​യു​ടെ ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന ഫ​ര്‍​ണി​ച്ച​റു​ക​ള്‍ കോ​ര്‍​പറേ​ഷ​ന്‍ ഏ​റ്റെ​ടു​ക്കു​ക​യു​ണ്ടാ​യി. ഇ​തി​ല്‍ 25 കു​ഷ്യ​ന്‍ റി​വോ​ള്‍​വിം​ഗ് ക​സേ​ര​ക​ള്‍ ലാ​ല്‍ ബ​ഹ​ദൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലെ അ​ട​ച്ചി​ട്ട മു​റി​യി​ല്‍ നി​ന്ന് അ​ടു​ത്തി​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പി​പി​ഇ കി​റ്റു​ക​ളു​ടെ കൂ​മ്പാ​രം

കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ലെ ര​ണ്ട് മു​റി​ക​ളി​ല്‍ കോവി​ഡ് കാ​ല​ത്ത് വാ​ങ്ങി​ക്കൂ​ട്ടി​യ പി​പി​ഇ കി​റ്റ് കൂ​മ്പാ​രം ക​ണ്ടെ​ത്തി​. 328 രൂ​പ വീ​തം വി​ല​യു​ള്ള​താ​ണ് ഓ​രോ കി​റ്റും. കോ​വി​ഡ് ഒ​രു​പ​രി​ധി വ​രെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ ശേ​ഷം അ​രോ​ഗ്യ വി​ഭാ​ഗം വാ​ങ്ങി​ക്കൂ​ട്ടി​യതാണ് ഇവയെ ന്നാണ് നി​ഗ​മ​നം.

ഫ​ര്‍​ണി​ച്ച​റു​ക​ള്‍ കാ​ണാ​നി​ല്ല

താ​ന്‍ കെ​ഡി​എ ചെ​യ​ര്‍​മാ​നാ​യി​രി​ക്കെ വാ​ങ്ങി​യ ര​ണ്ട് ഹൈ​ബാ​ക്ക് കു​ഷ്യ​ന്‍ ക​സേ​ര​ക​ളും മൂ​ന്ന് ഭാ​ഗ​ങ്ങ​ളു​ള്ള ഒ​രു റൗ​ണ്ട് ടേ​ബി​ളും കാ​ണാ​നി​ല്ലെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു. ല​ക്ഷ​ങ്ങ​ള്‍ ന​ല്‍​കി വാ​ങ്ങി​യ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളും ഫ​ര്‍​ണി​ച്ച​റു​ക​ളും കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ മൂ​ന്നാ​മ​ത്തെ നി​ല​യി​ലും ഉ​പേ​ക്ഷി​ച്ച നി​ല​യി​ലു​ണ്ട്്.

Tags : Nattuvishesham District News

Recent News

Corehub Up