x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ല; നെ​യ്യാ​റ്റി​ന്‍​ക​ര കെഎ​സ്​ആ​ര്‍ടി​സി ഡി​പ്പോ​യി​ല്‍ പ്രതിസന്ധി


Published: July 20, 2026 06:24 AM IST | Updated: July 20, 2026 06:24 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര : കെഎ​സ്ആ​ര്‍.​ടിസി നെ​യ്യാ​റ്റി​ന്‍​ക​ര ഡി​പ്പോ​യി​ല്‍ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് സ​ര്‍​വീ​സു​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി പ്ര​കാ​രം 58 ബ​സുക​ളാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര ഡി​പ്പോ​യി​ല്‍ നി​ന്നും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ആ​കെ​യു​ള്ള 82 സ​ര്‍​വീ​സു​ക​ളി​ല്‍ ഇ​ത്ര​ത്തോ​ളം ബ​സുക​ള്‍ പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി​ക്കാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ഡി​പ്പോ എ​ന്ന ഖ്യാ​തി നെ​യ്യാ​റ്റി​ന്‍​ക​ര​യ്ക്കാ​ണ്.

എ​ന്നാ​ല്‍ മു​ഴു​വ​ന്‍ സ​ര്‍​വീ​സു​ക​ളും കാ​ര്യ​ക്ഷ​മ​മാ​യി ദി​വ​സ​വും ഓ​പ്പ​റേ​റ്റ് ചെ​യ്യാ​ന്‍ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രി​ല്ലാ​യെ​ന്ന​ത് ഡി​പ്പോ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ്.

പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ബ​സുക​ളി​ല്‍ വ​നി​താ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. തു​ട​ക്ക​ത്തി​ലു​ണ്ടാ​യ അ​തേ ബാ​ഹു​ല്യം ത​ന്നെ ഇ​പ്പോ​ഴും തു​ട​രു​ന്നു​വെ​ന്ന​തും ശ്ര​ദ്ധേ​യം. പ​ദ്ധ​തി​യെ​ക്കു​റി​ച്ച് യാ​ത്ര​ക്കാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മൊ​ക്കെ ന​ല്ല പ്ര​തി​ക​ര​ണ​വു​മാ​ണ്. എ​ന്നാ​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​ര​ട്ടി ജോ​ലി​യാ​യി എ​ന്ന​താ​ണ് വാ​സ്ത​വം.

82 സ​ര്‍​വീ​സു​ക​ള്‍ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന ഡി​പ്പോ​യി​ല്‍ 88 ഡ്രൈ​വ​ര്‍​മാ​രേ​യു​ള്ളൂ. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളോ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളോ കാ​ര​ണം ചി​ല​ര്‍​ക്ക് ലീ​വെ​ടു​ക്കേ​ണ്ടി​വ​ന്നാ​ല്‍ ചി​ല സ​ര്‍​വീ​സു​ക​ള്‍ ത​ന്നെ താ​ത്കാ​ലി​ക​മാ​യി റ​ദ്ദു ചെ​യ്യ​പ്പെ​ട്ടേ​ക്കാം. കു​റ​ഞ്ഞ​ത് 110 ഡ്രൈ​വ​ര്‍​മാ​ര്‍ വേ​ണ്ട​യി​ട​ത്താ​ണ് 88 പേ​രെ ഉ​പ​യോ​ഗി​ച്ച് ഡി​പ്പോ​യു​ടെ പ്ര​വ​ര്‍​ത്ത​നം പ​ര​മാ​വ​ധി ത​ട​സ്സ​പ്പെ​ടാ​തെ കൊ​ണ്ടു​പോ​കു​ന്ന​ത്. പ​ക്ഷെ, ഓ​ണം സീ​സ​ണ്‍ ആ​കു​ന്ന​തോ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം സ്വാ​ഭാ​വി​ക​മാ​യും ഇ​നി​യും വ​ര്‍​ധി​ച്ചേ​ക്കാം.

നെ​യ്യാ​റ്റി​ന്‍​ക​ര​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ന​ഗ​ര​ത്തി​ലേ​യ്ക്ക് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ആ​സ്വ​ദി​ക്കു​ന്ന​തി​നു​മെ​ല്ലാം പോ​കു​ന്ന​തി​ല്‍ ന​ല്ലൊ​രു ശ​ത​മാ​നം പേ​ര്‍ പ്രി​യ​ദ​ര്‍​ശി​നി സ​ര്‍​വീ​സു​ക​ളെ ആ​ശ്ര​യി​ക്കു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.
കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചാ​ല്‍ മാ​ത്ര​മേ അ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ സ​ര്‍​വീ​സു​ക​ള്‍​ക്ക് മു​ട​ക്ക​മി​ല്ലാ​തെ തു​ട​രാ​നാ​കൂ എ​ന്ന​താ​ണ് വ​സ്തു​ത.

Tags : crisis at Neyyattinkara KSRTC depot.

Recent News

Corehub Up