x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വോ​ണ നാ​ളി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് സ​ഹോ​ദ​ര​ങ്ങ​ള്‍ മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 28, 2026 01:35 AM IST | Updated: August 28, 2026 01:35 AM IST

സാ​ഹി​ര്‍ നവാസ്, ഫാ​സി​ല്‍ മു​ര്‍​ഷി​ദ്.

പെ​രി​ന്ത​ല്‍​മ​ണ്ണ: കി​ഴാ​റ്റൂ​ര്‍ ആ​ക്ക​പ്പ​റ​മ്പി​ല്‍ തി​രു​വോ​ണ നാ​ളി​ല്‍ വൈ​ദ്യു​തി ഷോ​ക്കേ​റ്റ് സ​ഹോ​ദ​ര​ങ്ങ​ള്‍ മ​രി​ച്ചു. വെ​ട്ട​ത്തൂ​ര്‍ ഏ​ഴു​ത​ല​യി​ലെ പ​ട്ടി​ക്കാ​ട​ന്‍ ഹം​സ​യു​ടെ മ​ക്ക​ളാ​യ സാ​ഹി​ര്‍ ന​വാ​സ് (36), ഫാ​സി​ല്‍ മു​ര്‍​ഷി​ദ് (32 ) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച പ​ക​ല്‍ 11ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ആ​ക്ക​പ്പ​റ​മ്പ് നി​ര​വി​ല്‍ കോ​ഴി ഫാ​മി​ലേ​ക്ക് തീ​റ്റ ഇ​റ​ക്കു​ന്ന​തി​നാ​യി പോ​കു​മ്പോ​ള്‍ കോ​ഴി​ഫാ​മി​ല്‍ കു​റു​ക്ക​ന്‍ ക​യ​റാ​തി​രി​ക്കാ​ന്‍ കെ​ട്ടി​യ വൈ​ദ്യു​തി വേ​ലി​യി​ല്‍നി​ന്നാ​ണ് ഷോ​ക്കേ​റ്റ​ത്. ഒ​രു ഫാ​മി​ല്‍ തീ​റ്റ ഇ​റ​ക്കി​യ ശേ​ഷം കു​ന്നി​ന്‍റെ ഒ​രു ഭാ​ഗ​ത്തു​ള്ള ഫാ​മി​ലേ​ക്ക് കാ​ലി​ത്തീ​റ്റ ക​യ​റ്റി​യ ലോ​റി വ​രു​ന്ന​തി​നി​ട​യി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ ലോ​റി​യി​ല്‍ ക​യ​റാ​തെ എ​ളു​പ്പ​വ​ഴി​യി​ലൂ​ടെ ന​ട​ന്നുപോ​കു​മ്പോ​ഴാ​ണ് അപകടം.

ഫാ​സി​ല്‍ മു​ര്‍​ഷി​ദി​നാ​ണ് ആ​ദ്യം ഷോ​ക്കേ​റ്റ​ത്. ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ല്‍ സാ​ഹി​ര്‍ ന​വാ​സി​നും ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ പെ​രി​ന്ത​ല്‍​മ​ണ്ണ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മേ​ലാ​റ്റൂ​ര്‍ പൊ​ലീ​സ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ് മോ​ര്‍​ട്ടത്തിനു ശേ​ഷം വെ​ട്ട​ത്തൂ​ര്‍ ജു​മാ​മ​സ്ജി​ദി​ല്‍ ഖ​ബ​റ​ട​ക്കി.

സു​നീ​റ​യാ​ണ് സാ​ഹി​ര്‍ ന​വാ​സി​ന്‍റെ ഭാ​ര്യ. മ​ക്ക​ള്‍: ഹി​ബ, ഹാ​നി​യ, ഹം​ദാ​ന്‍. ഫാ​സി​ല്‍ മു​ര്‍​ശി​ദി​​ന്‍റെ ഭാ​ര്യ ഷ​ഹാ​ന ത​സ്നി. മ​ക്ക​ള്‍: ന​ശ്‌​വ, നൗ​റി​ന്‍.​സ​ഹോ​ദ​രി​മാ​ര്‍: റ​ജീ​ന, റാ​ഹി​ല, സൈ​ഫു​ന്നീ​സ, ഫ​ര്‍​സീ​ന.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up