x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രു​ത്തി ഇ​റ​ക്കു​മ​തി തീ​രു​വ ഇ​ള​വ് 2030 വ​രെ തു​ട​ര​ണ​മെ​ന്ന് ‘സി​മ’

വെബ് ഡെസ്ക്
Published: November 1, 2026 07:19 AM IST | Updated: November 1, 2026 07:19 AM IST

കോ​യ​മ്പ​ത്തൂ​ർ: പ​രു​ത്തി ഇ​റ​ക്കു​മ​തി​ക്കു​ള്ള 11 ശ​ത​മാ​നം തീ​രു​വ ഇ​ള​വ് ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ സൗ​ത്ത് ഇ​ന്ത്യ മി​ൽ​സ് അ​സോ​സി​യേ​ഷ​ൻ (സി​മ) സ്വാ​ഗ​തം ചെ​യ്തു.

രാ​ജ്യ​ത്ത് പ​രു​ത്തി​യു​ടെ ആ​ഭ്യ​ന്ത​ര ല​ഭ്യ​ത​യി​ലു​ണ്ടാ​യ കു​റ​വും തു​ണി​ത്ത​ര ഉ​ത്പാ​ദ​ന​ചെ​ല​വി​ലു​ണ്ടാ​യ വ​ർ​ധ​ന​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ തീ​രു​മാ​ന​മെ​ന്ന് സി​മ ചെ​യ​ർ​മാ​ൻ ദു​രൈ പ​ള​നി​സാ​മി പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ഏ​ക​ദേ​ശം 100 ല​ക്ഷം ബെ​യി​ൽ പ​രു​ത്തി​യു​ടെ കു​റ​വ് പ്ര​തീ​ക്ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റ​ക്കു​മ​തി തീ​രു​വ ഇ​ള​വ് 2030 മാ​ർ​ച്ച് വ​രെ നീ​ട്ട​ണ​മെ​ന്ന് അ​ദ്ദേ​ഹം കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ഭ്യ​ന്ത​ര പ​രു​ത്തി​യു​ടെ ല​ഭ്യ​ത​യും ആ​വ​ശ്യ​ക​ത​യും കാ​ലാ​കാ​ല​ങ്ങ​ളി​ൽ വി​ല​യി​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. തു​ണി​മി​ല്ലു​ക​ൾ​ക്ക് താ​ങ്ങാ​നാ​വു​ന്ന വി​ല​യി​ൽ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കു​ക​യും ആ​ഗോ​ള വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ തു​ണി​വ്യ​വ​സാ​യ​ത്തി​ന്‍റെ മ​ത്സ​ര​ക്ഷ​മ​ത നി​ല​നി​ർ​ത്തു​ക​യും ചെ​യ്യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Tags :

Recent News

Corehub Up