x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്മാ​ർ​ട്ട് കൃ​ഷി​ഭ​വ​ൻ നാ​ടി​നു സ​മ​ർ​പ്പി​ച്ചു


Published: October 25, 2025 01:45 AM IST | Updated: October 25, 2025 01:45 AM IST

കു​മ​ര​നെ​ല്ലൂ​രി​ൽ സ്മാ​ർ​ട്ട് കൃ​ഷി​ഭ​വ​ന്‍റെ ഉദിഘാടനം കൃ​ഷി​മ​ന്ത്രി വി. ​പ്ര​സാ​ദ് നിർവഹിക്കുന്നു.

വ​ട​ക്കാ​ഞ്ചേ​രി: കു​മ​ര​നെ​ല്ലൂ​രി​ൽ സ്മാ​ർ​ട്ട് കൃ​ഷി​ഭ​വ​ൻ നാ​ടി​നു സ​മ​ർ​പ്പി​ച്ചു. കാ​ർ​ഷി​ക​സേ​വ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യും സു​താ​ര്യ​വു​മാ​യി ക​ർ​ഷ​ക​രു​ടെ വി​ര​ൽ​ത്തു​മ്പി​ൽ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വി​ൽ ര​ണ്ടു നി​ല​ക​ളി​ലാ​യി നി​ർ​മി​ച്ച സ്മാ​ർ​ട്ട് കൃ​ഷി​ഭ​വ​നാ​ണ് കൃ​ഷി​മ​ന്ത്രി വി. ​പ്ര​സാ​ദ് നാ​ടി​നു സ​മ​ർ​പ്പി​ച്ച​ത്.


സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​എ​ൻ. സു​രേ​ന്ദ്ര​ൻ, ചീ​ഫ് എ​ൻ​ജി​നീ​യ​ർ പി.​കെ. ശാ​ലി​നി, ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ർ ഇ.​എ​ഫ്. നിം​ബ ഫ്രാ​ങ്കോ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ന​ഫീ​സ, കെ​എ​ൽ​ഡി​സി പ്ര​സി​ഡ​ന്‍റ് പി.​വി. സ​ത്യ​നേ​ശ​ൻ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ഷീ​ല മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Agriculture Minister

Recent News

Corehub Up