x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സോ​ളാ​ർ പ​ദ്ധ​തി നാ​ഴി​ക​ക്ക​ല്ലാ​യി മാ​റും: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

വെബ് ഡെസ്ക്
Published: August 15, 2026 12:50 AM IST | Updated: August 15, 2026 12:50 AM IST

സോ​ളാ​ർ പ്ലാ​ന്‍റ് വൈ​ദ്യു​ത മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് സ​ന്ദ​ർ​ശി​ക്കു​ന്നു.

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൈ​ദ്യു​തി ഉ​പ​ഭോ​ഗ ചെ​ല​വ് കു​റ​യ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്ഥാ​പി​ച്ച സോ​ളാ​ർ ​പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്തി. പ​ദ്ധ​തി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വി​ക​സ​ന കു​തി​പ്പി​ൽ പു​തി​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

നാ​ലു മെ​ഗാ​വ​ട്ടി​ന്‍റെ സോ​ളാ​ർ പ്ലാ​ന്‍റാ​ണ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്ഥാ​പി​ച്ച​ത്. വൈ​ദ്യു​ത ചാ​ർ​ജ് ഇ​ന​ത്തി​ൽ 30 മു​ത​ൽ 40 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​ക്കാ​ൻ സോ​ളാ​ർ പ​ദ്ധ​തി​യി​ലു​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പ്ലാ​ന്‍റ് പൂ​ർ​ണ തോ​തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും സോ​ളാ​ർ വൈ​ദ്യു​തി​യാ​യി​രി​ക്കും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക.

കി​യാ​ൽ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഹ​സ​ൻ കു​ഞ്ഞി, അ​ശോ​ക് കു​മാ​ർ , കി​യാ​ൽ എം​ഡി സി. ​ദി​നേ​ശ് കു​മാ​ർ, ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ അ​ശ്വ​നി കു​മാ​ർ, എ​ൻ​ജി​നി​യ​റിം​ഗ് ഹെ​ഡ് അ​ബ്‌​ദു​ൾ സ​ലാം, ഒ​റി​യാ​ന പ​വ​ർ സീ​നി​യ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ഗീ​ന്ദ​ർ സിം​ഗ്, ക​ൺ​സ​ൽ​ട്ട​ന്‍റ് കൃ​ഷ്‌​ണ​കു​മാ​ർ എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

 

 

Tags : Nattuvishesham Districtnews Solar project

Recent News

Corehub Up