x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആര് സ്ഥാപിക്കും ഇ​രു​മ്പുവ​ല

വെബ് ഡെസ്ക്
Published: August 15, 2026 01:43 AM IST | Updated: August 15, 2026 01:43 AM IST

ചാ​ണി​ച്ച​ൽ​ക​ട​വ് പാലം

നെ​ടു​മ​ങ്ങാ​ട് : ചാ​ണി​ച്ച​ൽ​ക​ട​വ് പാ​ല​ത്തി​ലെ അ​പ​ക​ടാ​വ​സ്ഥ​യും മാ​ലി​ന്യ നി​ക്ഷേ​പ​വും ത​ട​യാ​ൻ ഇ​രു​മ്പ് വ​ല സ്ഥാ​പി​ക്കു​ന്ന​തി​ൽ പ​ര​സ്പ​രം പ​ഴി​ചാ​രി ഇ​റി​ഗേ​ഷ​ൻ - മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ.​ന​ദീ​തീ​ര സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​നാ​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നാ​ണ് പിഡ​ബ്ലി​യുഡി (ന​ദി​ക​ളും പാ​ല​ങ്ങ​ളും) അ​സി.​എ​ക്സി​ക്യൂട്ടീ​വ് എ​ൻജി​നി​യ​റു​ടെ വാ​ദം.​എ​ന്നാ​ൽ 1965-ൽ ​പ​ട്ടം ത​ണു​പി​ള്ള​യു​ടെ ഭ​ര​ണ​കാ​ല​ത്ത് അ​രു​വി​ക്ക​ര​യി​ലെ​ത്താ​ൻ നി​ർ​മ്മി​ച്ച പാ​ല​മാ​ണി​തെ​ന്നും സു​ര​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത് പി.​ഡ​ബ്ളി​യു.​ഡി ആ​ണെ​ന്നും ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ചീ​ഫ് എ​ൻജിനി​യ​ർ.​

പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തും കൈ​വ​രി​യേ​ക്കാ​ൾ പൊ​ക്ക​ത്തി​ൽ ഇ​രു​മ്പു വ​ല സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മീ​പി​ച്ച നാ​ട്ടു​കാ​രോ​ടാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​യൊ​ഴി​യ​ൽ.​ത​ല​സ്ഥാ​ന ന​ഗ​ര​വു​മാ​യി മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ചാ​ണി​ച്ച​ൽ​ക​ട​വ് പാ​ലം.

ആ​റ് പ​തി​റ്റാ​ണ്ടു മു​മ്പ് പ​ണി​ത ക​രി​ങ്ക​ല്ല് നി​ർ​മിത പാ​ല​ത്തി​ന്‍റെ ത​റ​നി​ര​പ്പ് പ​ല​പ്പോ​ഴാ​യി മാ​റി മാ​റി​യു​ള്ള സി​മ​ന്‍റ് കോ​ൺ​ക്രീ​റ്റി​ം​ഗി​ലൂ​ടെ​യും ടാ​റിം​ഗി​ലൂ​ടെ​യും കൈ​വ​രി​ക്കൊ​പ്പം ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്.​ശ്ര​ദ്ധ പി​ഴ​ച്ചാ​ൽ യാ​ത്ര​ക്കാ​ർ ആ​റ്റി​ൽ പ​തി​ക്കും.​ഒ​രു വാ​ഹ​ന​ത്തി​ന് മാ​ത്രം ക​ട​ന്നു​പോ​കാ​ൻ വീ​തി​യു​ള്ള പാ​ല​ത്തി​ൽ എ​തി​രെ വ​രു​ന്ന വാ​ഹ​നം റോ​ഡി​ൽ ഒ​തു​ക്കി​യി​ടു​ക​യേ നി​വൃ​ത്തി​യു​ള്ളു.​പ​രി​സ​ര​വാ​സി​ക​ളാ​യ അ​നേ​ക​മാ​ളു​ക​ൾ കു​ട്ടി​ക​ളെ അ​ങ്ക​ണ​വാ​ടി​യി​ലും എ​ൽ.​പി സ്‌​കൂ​ളി​ലും മൈ​ലം ജി.​വി.​രാ​ജ സ്‌​കൂ​ളി​ലും എ​ത്തി​ക്കു​ന്ന​തും പാ​ല​ത്തി​ലൂ​ടെ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ചാ​ണ്.​നാ​ല് പ്ര​ധാ​ന പാ​റ​ക്വാ​റി​ക​ൾ സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്ത്,ക്വാ​റി മെ​റ്റീ​രി​യ​ൽ നി​റ​ച്ച് 12 വീ​ലു​ള്ള ഹെ​വി ലോ​റി​ക​ളു​ൾ​പ്പ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും ഇ​തി​ലെ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. കി​ഴ​ക്കേ​ക്കോ​ട്ട,പേ​രൂ​ർ​ക്ക​ട,നെ​ടു​മ​ങ്ങാ​ട്,കാ​ട്ടാ​ക്ക​ട, വെ​ള്ള​നാ​ട് ഡി​പ്പോ​ക​ളി​ലെ ട്രാ​ൻ.​ബ​സു​ക​ളും യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ച് ക​ട​ന്നു​പോ​കും.​വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​ൻ പാ​ല​ത്തി​ന്‍റെ കൈ​വ​രി ചേ​ർ​ന്നു നി​ന്ന് ആ​റ്റി​ൽ വീ​ഴു​ന്ന​വ​ർ ഏ​റി​വ​രി​ക​യാ​ണ്.​ആ​റ്റി​ൽ വീ​ണു മ​രി​ച്ച​വ​രും നി​ര​വ​ധി​യാ​ണ്.​

നേ​ര​ത്തെ, നെ​ടു​മ​ങ്ങാ​ട് - വെ​ള്ള​നാ​ട് റോ​ഡി​ൽ കൂ​വ​ക്കു​ടി പാ​ല​ത്തി​ലും സ​മാ​ന​മാ​യ സ്ഥി​തി​വി​ശേ​ഷം നി​ല​നി​ന്നി​രു​ന്നു.​ഇ​വി​ടെ,ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ഇ​രു​മ്പ് സു​ര​ക്ഷാ​വ​ല സ്ഥാ​പി​ച്ച മാ​തൃ​ക ചാ​ണി​ച്ച​ൽ​ക​ട​വ് പാ​ല​ത്തി​ലും ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

 

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up