മ്മിറ്റിയംഗം എസ്. ശർമ്മ ഉദ്ഘാടനം ചെയ്യുന്നു.
തൃപ്പൂണിത്തുറ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ എൽഡിഎഫ് മുനിസിപ്പൽ ഓഫീസ് മാർച്ച് നടത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി ശശി വെള്ളക്കാട്ട് അധ്യക്ഷത വഹിച്ചു.
അങ്കമാലി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അങ്കമാലി ബ്ലോക്ക്പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ചും ധർണയും നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസ്. ശർമ്മ ഉദ്ഘാടനം നിർവഹിച്ചു. എം. മുകേഷ് അധ്യക്ഷത വഹിച്ചു.
ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്തിലേയ്ക്ക് നടത്തിയ മാർച്ചും ധർണയും സിപിഎം ഏരിയ സെക്രട്ടറി പി. വാസുദേവൻഉദ്ഘാടനം ചെയ്തു. കെ.ഡി.സലിംകുമാർ അധ്യക്ഷത വഹിച്ചു.
കളമശേരി: കളമശേരി നഗരസഭയിലേക്ക് നടന്ന മാർച്ച് സൗത്ത് കളമശേരിയിൽ നിന്നാരംഭിച്ചു. നഗരസഭ കവാടത്തിൽ നടന്ന ധർണ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏലൂർ നഗരസഭക്ക് മുന്നിൽ നടന്ന ധർണ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
പറവൂർ: പറവൂർ നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. സിപിഐ ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി എം.യു. അജി അധ്യക്ഷനായി.
Tags : Nattuvishesham Districtnews Organized