x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ


Published: August 15, 2026 01:43 AM IST | Updated: August 15, 2026 01:43 AM IST

നെ​യ്യാ​ർ​ഡാം: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തെ​ക്കേ പ​ന്ത​യി​ൽ ഷാ​ജ​ഹാ​ൻ–​സ​ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ആ​ലി​യ ഫാ​ത്തി​മ (17)യാ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ൽ പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്ന ആ​ലി​യ ഫാ​ത്തി​മ വീ​ട്ടു​കാ​ർ റേ​ഷ​ൻ ക​ട​യി​ലേ​ക്ക് പോ​യ സ​മ​യ​ത്ത് ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​തേ​സ​മ​യം, സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ബ​ന്ധു​ക്ക​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. ര​ണ്ട് മാ​സം മു​ൻ​പ് നെ​യ്യാ​ർ ഡാം ​പ​രി​സ​ര​ത്ത് താ​മ​സി​ക്കു​ന്ന ഒ​രാ​ൾ കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും, സ​ഹോ​ദ​ര​നെ മ​ർ​ദി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ൾ കു​ട്ടി​യെ ഫോ​ണി​ൽ വി​ളി​ക്കു​ക​യും ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. ഇ​ക്കാ​ര്യം കു​ട്ടി വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ നെ​യ്യാ​ർ ഡാം ​പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളും ബ​ന്ധു​ക്ക​ൾ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Tags : Plus Two student dead at home

Recent News

Corehub Up