മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: നിര്‍മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഗവണ്മെന്റ് കരാറുകാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ പരിഗണന നല്‍കുമെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.
ഓള് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റവും കൂലിയില്‍ ഉണ്ടായ വന്‍വര്‍ധനയും കണക്കിലെടുത്ത് ഷെഡ്യൂള്‍ റേറ്റ് കാലാനുസൃതമായി പുതുക്കി നിശ്ചയിക്കണമെന്നും ബില്ലുകള്‍ സമയബന്ധിതമായി നല്കി തുക അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സര്‍ക്കാരിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും വന്‍ സാമ്പത്തിക ബാധ്യതയായി ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് നല്കുന്ന 10 ശതമാനം അധിക തുക നിര്‍ത്തലാക്കണമെന്നും നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന സൊസൈറ്റികളെ കുറിച്ച് അന്വേഷണം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എം.പി. സണ്ണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സണ്ണി ചെന്നിക്കര, വര്‍ക്കിംഗ് പ്രസിഡന്റ് എ.കെ. ഷാജഹാന്, എക്സിക്യുട്ടീവ് സെക്രട്ടറി ജോജി ജോസഫ്, സെക്രട്ടറിമാരായ സജി മാത്യു, മുഹമ്മദലി, കെ.എം. കുര്യാക്കോസ്, ടി.ജെ. ആന്റണി, അബ്ദുള്ള കേളോത്ത്, സെക്രട്ടറി പി.കെ. അയൂബ്, ട്രഷറര്‍ വി.ജെ. ഷാജി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി എം.പി. സണ്ണി (പ്രസിഡന്റ്), ഒ.കെ. സക്കീര്‍ (സെക്രട്ടറി), വി.ജെ. ഷാജി (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
Tags : NattuVishasham DistrictNews