പുത്തൂര്‍: മദ്യലഹരിയില്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. പുത്തൂര്‍ തേവലപ്പുറം കുഴയ്ക്കാട് നന്ദനത്തില്‍ അഖില്‍ കുമാറാണ് (32) പുത്തൂര്‍ പൊലിസിന്റെ പിടിയിലായത്.
മദ്യപിച്ചെത്തിയ ഇയാള്‍ അമ്മ സതിയുടെ (62) കയ്യില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുക ആയിരുന്നു.
അഖില്‍ മദ്യപിച്ചെത്തി വീട്ടില്‍ പ്രശ്നമുണ്ടാക്കുന്നത് പതിവാണെന്നു പൊലിസ് പറയുന്നു. ജോലിക്കു പോകാന്‍ തയാറാകാത്തത് കഴിഞ്ഞ ദിവസം സതി ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ ഇയാള്‍ വെട്ടുകത്തി എടുത്ത് സതിക്കുനേരെ വീശി. കത്തി കൈകൊണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് സതിക്ക് പരുക്കേറ്റത്. ഇവര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags : Nattuvishesham Districtnews Deepikanews injuring mother