x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ്: റ​വ​ന്യൂ മ​ന്ത്രി

വെബ് ഡെസ്ക്
Published: August 31, 2026 11:54 PM IST | Updated: August 31, 2026 11:54 PM IST

യോ​ഗ​ത്തി​ൽ റ​വ​ന്യൂ മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ സം​സാ​രി​ക്കു​ന്നു.

ആ​ല​പ്പു​ഴ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി ഉ​ൾ​പ്പെടെ​യു​ള്ള ദു​ര​ന്ത​സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ ജി​ല്ല​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് റ​വ​ന്യൂ മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ. റ​വ​ന്യൂ വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ക​ള​ക്‌​ട്രേ​റ്റി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ്ര​ള​യ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്ത് ആ​ഴം കൂ​ട്ടു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ ന​വീ​ക​ര​ണം സാ​ധ്യ​മാ​ക്കും.
100 ദി​ന​ക​ർ​മപ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ തീ​ര​ദേ​ശ-​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ഭാ​ഗ​ങ്ങ​ളി​ൽ അ​ർ​ഹ​രാ​യ മു​ഴു​വ​നാ​ളു​ക​ൾ​ക്കും പ​ട്ട​യം വി​ത​ര​ണം ചെ​യ്യും. ജി​ല്ല​യി​ൽ നി​ന്ന് ല​ഭി​ച്ച 419 പ​ട്ട​യ അ​പേ​ക്ഷ​ക​ളും പ​രി​ഗ​ണി​ക്കും. റ​വ​ന്യൂ ഓ​ഫീ​സു​ക​ൾ കൂ​ടു​ത​ൽ ജ​ന​സൗ​ഹൃ​ദ​മാ​ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ഡി​ജി​റ്റ​ൽ സ​ർ​വേ ഉ​ൾ​പ്പെടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന് കൂ​ടു​ത​ൽ സ​ർ​വേ​യ​ർ​മാ​രെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കും. നി​ല​വി​ൽ 16 വി​ല്ലേ​ജു​ക​ളി​ൽ ഡി​ജി​റ്റ​ൽ റീ​സ​ർ​വേ പൂ​ർ​ത്തി​യാ​യി, 14 ഇ​ട​ങ്ങ​ളി​ൽ തു​ട​രു​ന്നു. ത​രം​മാ​റ്റാ​നു​ള്ള അ​പേ​ക്ഷ​ക​ൾ അ​തി​വേ​ഗം തീ​ർ​പ്പാ​ക്കും. 38 സ്മാ​ർ​ട്ട് വി​ല്ല​ജ് ഓ​ഫീ​സു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി; 14 ഇ​ട​ങ്ങ​ളി​ൽ നി​ർ​മാ​ണം തു​ട​രു​ന്നു. വീ​യ​പു​രം, ചു​ന​ക്ക​ര, മാ​ന്നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്മാ​ർ​ട്ട് വി​ല്ല​ജ് ഓ​ഫീ​സു​ക​ളു​ടെ ഉ​ദ്‌​ഘാ​ട​നം, 6700 ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ളു​ടെ തീ​ർ​പാക്ക​ൽ, 26 പ​ട്ട​യ വി​ത​ര​ണം, അ​ന​ധി​കൃ​ത കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 60 കേ​സു​ക​ൾ, ഭൂ​നി​കു​തി​യി​ലൂ​ടെ നാ​ലു​കോ​ടി രൂ​പ​യു​ടെ സ​മാ​ഹ​ര​ണം എ​ന്നി​വ 100 ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പെ​ടു​ത്തി ന​ട​പ്പാ​ക്കും.

ജി​ല്ല​യി​ൽ ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 99.9 ശ​ത​മാ​നം ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു. അ​രൂ​ർ-​തു​റ​വൂ​ർ ഉ​യ​ര​പാ​ത, തു​റ​വൂ​ർ-​പ​റ​വൂ​ർ-​കൊ​റ്റു​കു​ള​ങ്ങ​ര-​ഓ​ച്ചി​റ മേ​ഖ​ല​ക​ളി​ലെ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ൽ എ​ന്നി​വ​യ്ക്ക് ന​ട​പ​ടി സ്വീ​ക​രി​ക്കും. തീ​ര​ദേ​ശ പാ​ത, വി​ക​സ​ന​ജം​ഗ്ഷ​ൻ-​സൗ​ത്ത് ചെ​ല്ലാ​നം, ചെ​ങ്ങ​ന്നൂ​ർ ബൈ​പാ​സ് എ​ന്നി​വ​യു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തും. ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 939 ഭ​വ​ന​നാ​ശ കേ​സു​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി.

ഈ ​വ​ർ​ഷം 406 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചു. ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ എ​ച്ച് ദി​നേ​ശ​ൻ, സ​ർ​വേ-​ലാ​ൻ​ഡ് റെ​ക്കോ​ർ​ഡ്‌​സ് വ​കു​പ്പ് ഡ​യ​റ​ക്‌​ട​ർ ഡോ. ​ജെ.​ഒ. അ​രു​ൺ, ജി​ല്ലാ ക​ള​ക്‌​ട​ർ ഷാ​ജി വി. ​നാ​യ​ർ, എ​ഡി​എം സി. ​പ്രേം​ജി, റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ന്ന് ജി​ല്ല​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​മാ​യി റ​വ​ന്യു മ​ന്ത്രി ഓ​ൺ​ലൈ​ൻ യോ​ഗം ന​ട​ത്തി.

Tags : Nattuvishesham Districtnews Deepikanews Special package

Recent News

Corehub Up