വഴിക്കടവ് പഞ്ചായത്തിലെ പാലാട് സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം ആര്യാടന് ഷൗക്കത്ത് എംഎല്‍എ നിര്‍വഹിക്കുന്നു.
എടക്കര: നിലമ്പൂര്‍ മണ്ഡലത്തില്‍ കായിക വകുപ്പ് മുഖേന നാല് കോടി രൂപയുടെ പ്രവൃത്തികള്‍ നടപ്പാക്കുമെന്ന് ആര്യാടന് ഷൗക്കത്ത് എംഎല്‍എ. ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വഴിക്കടവ് പഞ്ചായത്തിലെ പാലാട് സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിര്‍മാണം. എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപയും കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ട് വിഹിതമായ 50 ലക്ഷം രൂപയുമാണ് വിനിയോഗിക്കുന്നത്. മഡ് ഫുട്ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ബാഡ്മിന്റണ്‍ കോര്‍ട്ട് തുടങ്ങിയവ ഇവിടെ ഒരുക്കും. അന്തര്‍സംസ്ഥാന പാതയോട് ചേര്‍ന്നുള്ള പഞ്ചായത്തിന്റെ പാലാടുള്ള സ്റ്റേഡിയമാണ നവീകരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് റംലത്ത് നെയ്തക്കോടന്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാമ്പ്ര, ജില്ലാ പഞ്ചായത്ത് അംഗം എന്‍.എ. കരീം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ വേലു, അംഗങ്ങളായ മാനു കോന്നാടന്‍, എ.കെ. വര്‍ഗീസ്, മുജീബ് എരഞ്ഞിയില്‍, സക്കീന അഷ്റഫ്, ബിനു പോള്‍, സിഡിഎസ് പ്രസിഡന്റ് എലിസബത്ത് മാത്യു, വിവിധ കക്ഷി നേതാക്കളായ സുനീര്‍ മണല്‍പ്പാടം, എം.ഐ. അബ്ദുല്‍ ഹമീദ്, വി.കെ. ഉസ്മാന്, എം.ടി. അലി, കെ.എ. അബ്ബാസ്, അജി, ലത്തീഫ് മണിമുളി, അഷ്റഫ് സ്രാമ്പിക്കല്‍, എസ്.എച്ച് പ്രീതി എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Malappuram