ശ്രീനാരായണ ഗുരു
പുല്‍പ്പള്ളി: ശിവഗിരി മഠം ഗുരുധര്‍മ പ്രചാരണസഭ, മാതൃസഭ, യുവജനസഭ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ഇന്നു രാവിലെ എട്ട് മുതല്‍ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തില്‍ ആഘോഷിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എന്‍.എന്‍. ചന്ദ്രബാബു, നിഷ രാജന്, പി.ബി. സജിനി, സി.ആര്. പ്രദീപ് എം.വി, ബാബു, സരസു നാരായണന്‍കുട്ടി, കെ.ആര്. ഗോപി, കെ.ജി. അരുണ്‍ എന്നിവര്‍ അറിയിച്ചു.
രാവിലെ എട്ടിന് ജിഡിപിഎസ് ജില്ലാ പ്രസിഡന്റ് കെ.ആര്. ജയരാജ് പതാക ഉയര്‍ത്തും.
ശിവഗിരി മഠം സന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും. ഹോമം, വിശേഷാല്‍ ഗുജപൂജ, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ ആലാപനം,സമൂഹ പ്രാര്‍ഥന, പഠന ക്ലാസ്, ജയന്തി സമ്മേളനം, ചതയദിന സദ്യ എന്നിവ ഉണ്ടാകും. ജയന്തി സമ്മേളനം പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് അംഗം എ.വി. ജയന് മുഖ്യപ്രഭാഷണം നടത്തും.
സുല്‍ത്താന്‍ ബത്തേരി: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ശ്രീനാരായണ നഗറില്‍ (മുനിസിപ്പല്‍ ടൗണ്‍ ഹാള്‍) ജയന്തി മഹാസമ്മേളനം നടത്തും.
കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. യൂണിയന് ചെയര്മാന് അഡ്വ. എന്‍.കെ. ബാബുരാജ് അധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി ജയന്തി സന്ദേശം നല്‍കും. ഐ.സി. ബാലകൃഷ്ണന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, പുല്‍പ്പള്ളി യൂണിയന് കണ്‍വീനര്‍ കെ.എസ്. സജി, ബത്തേരി യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എം.ഡി. സാബു, രോഹ്ന ബിജുകുമാര്‍, യൂണിയന് വനിതാസംഘം പ്രസിഡന്റ് ഷീജ സാബു, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ജിഷ്ണു മോഹന്‍, സൈബര്‍സേന ചെയര്മാന് എ.ബി. അനില്‍കുമാര്‍, കുമാരിസംഘം പ്രസിഡന്റ് അയന, ബാലജനയോഗം സെക്രട്ടറി ശിവനന്ദന മനോജ്, യൂണിയന് കണ്‍വീനര്‍ എന്‍.കെ. ഷാജി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം പി.സി. ബിജു എന്നിവര്‍ പ്രസംഗിക്കും.
Tags : Nattuvishesham DistrictNews DeepikaNews