ശ്രീകണ്ഠപുരം നഗരസഭയുടെ കോട്ടൂരിലുള്ള സ്റ്റേഡിയം കാടുകയറിയ നിലയിൽ.
ശ്രീകണ്ഠപുരം: മലയോരത്തെ കായികമേഖല ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന ശ്രീകണ്ഠപുരം നഗരസഭയുടെ കോട്ടൂർ മുനിസിപ്പൽ സ്റ്റേഡിയം അറ്റകുറ്റപണിയോ നവീകരണമോ ഇല്ലാതെ നശിക്കുന്നു. ആവശ്യമായ പരിചരണമില്ലാതെ സ്റ്റേഡിയം നിലവിൽ കാടുകയറുകയാണ്. നിലവിൽ മഴക്കാലത്ത് പുഴയിൽ നിന്ന് കളിക്കളത്തിൽ വെള്ളം കയറുന്ന നിലയിലാണ്. കാടുമൂടിയതോടെ ഇവിടെ വിഷപാമ്പുകളുടെ ആവാസ കേന്ദ്രമായും മാറി. രണ്ടേക്കറിലധികം വിസ്തൃതിയുള്ള മുനിസിപ്പൽ സ്റ്റേഡിയം മൾട്ടിപ്പർപ്പസ് സ്റ്റേഡിയമാക്കി ഉയർത്താൻ നടപടികൾ വേണമെന്നാണ് കായികപ്രേമികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
ഇവിടെ മൾട്ടിപർപ്പസ് സ്റ്റേഡിയമാക്കി മാറ്റിയെടുത്താൽ മലയോര മേഖലയ്ക്ക് ഒന്നാകെ ഗുണകരമാകും. രണ്ടേക്കറിലധികം വിസ്തൃതിയുള്ള സ്റ്റേഡിയം നവീകരിച്ചാൽ സ്കൂൾ കായികമേളയും ടൂർണമെന്റുകളടക്കം നടത്താനാകും പുതിയ സർക്കാർ കന്നി ബജറ്റിൽ മലബാറിലെ സ്റ്റേഡിയങ്ങൾക്ക് 50 കോടി വകയിരുത്തിയതിൽ ശ്രീകണ്ഠപുരം സ്റ്റേഡിയവും പ്രതീക്ഷയർപ്പിക്കുന്നുണ്ട്. സർക്കാർ സഹായത്തോടെ മൾട്ടിപർപ്പസ് സ്റ്റേഡിയ സാധ്യതകൾക്കൊപ്പം മികച്ച നീന്തൽപരിശീലന കുളത്തെ കുറിച്ചും നഗരസഭ ആലോചിക്കുന്നുണ്ട്. 1987 ലെ എൽഡിഎഫ്പഞ്ചായത്ത് ഭരണസമിതിയായിരുന്നു സ്റ്റേഡിയത്തിനായി സ്ഥലമേറ്റെടുത്തതും കളിസ്ഥലമാക്കി മാറ്റിയതും. പിന്നീട് വന്ന ഭരണ സമിതി 2005 ൽ ഓഫീസേഴ്സ് ക്ലബിന്റെ സ്ഥലം കൂടി ഏറ്റെടുത്ത് വിപുലീകരിച്ചു.കെ.കെ.നാരായണൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ ആണ് സ്റ്റേഡിയം നിലവിൽ വന്നത്.
Tags : നഗരസഭ സ്റ്റേഡിയം NattuVishasham DistrictNews