കോട്ടയം: സെയിന്റ്ഗിറ്റ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ (ഓട്ടോണമസ്) അടല്‍ ഫാക്കല്‍റ്റി ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായി ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം (എഫ്ഡിപി) ആരംഭിച്ചു.
ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിക്കുന്ന അധ്യാപക പരിശീലന പരിപാടിയുടെ ഉദ്ഘാടനം മൈസൂരു ഗ്രീന്‍ ടെക്നോളജീസ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശുഭചേതന് സോമശേഖര്‍ നിര്‍വഹിച്ചു.
കോളജ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. റീബു സക്കറിയ കോശി അധ്യക്ഷത വഹിച്ചു. ഡീന്‍- റിസര്‍ച്ച് ഡോ.എം.ഡി. മാത്യു, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. ഫോസി മേരി ചാക്കോ, എഫ്ഡിപി കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍. മഹേന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു