സ്റ്റാഫ് ഡേ ആഘോഷം പ്രഫ. പി. ജെ.വർക്കി ഉദ്ഘാടനം ചെയ്യുന്നു.
പെരുവന്താനം: സെന്റ് ആന്റണിസ് കോളജിന്റെ ആഭിമുഖ്യത്തിൽ സ്റ്റാഫ് ഡേ ആഘോഷിച്ചു. അധ്യാപക രംഗത്ത് നാലു പതിറ്റാണ്ട് പൂർത്തിയാക്കിയ പ്രഫ. പി.ജെ. വർക്കി സമ്മേളനം ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലന്പള്ളി അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പൽമാരായ സുപർണ രാജു, ബോബി കെ. മാത്യു, പി.ആർ. രതീഷ്, റ്റിജോമോൻ ജേക്കബ്, അസിസ്റ്റന്റ് സെക്രട്ടറി ജോസ് ആന്റണി, സ്റ്റാഫ് സെക്രട്ടറിമാരായ എസ്. ഷാന്റിമോൾ, പി. അനുരാഗ്, ആഷിൻ ജോസ്, ജസ്റ്റിൻ ജോസ് തുടങ്ങിയവർ നേതൃത്വംനൽകി. തുടർന്ന് അധ്യാപകരും സ്റ്റാഫ് അംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും റാംപ് വാക്കും ഉണ്ടായിരുന്നു. ചടങ്ങിൽ പ്രത്യേക മികവ് പുലർത്തിയ അധ്യാപകരെ സ്വർണ പതക്കം നൽകിആദരിച്ചു.
Tags : Staff Day NattuVishasham DistrictNews