x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താരങ്ങൾ പടക്കവും കണിവെള്ളരിയും


Published: April 13, 2026 01:32 AM IST | Updated: April 13, 2026 01:32 AM IST

വ​ട​ക്ക​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡ് വ​ഴി​യി​ലു​ള്ള മാ​വേ​ലി​നാ​ട് ക​ട​യി​ൽ കൂ​ട്ടി​യി​ട്ടി​രിക്കുന്ന ക​ണി​വെ​ള്ള​രി​ക്ക.

വ​ട​ക്ക​ഞ്ചേ​രി: വി​ഷു​വി​ന് ഇ​നി ര​ണ്ടു​ദി​വ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കേ വി​ഷു​ച​ന്ത​ക​ൾ സ​ജീ​വ​മാ​യി. പ​ച്ച​ക്ക​റി ച​ന്ത​ക​ളി​ലും തു​ണി​ക്ക​ട​ക​ളി​ലും തി​ര​ക്കു​കൂ​ടി. പ​ട​ക്ക വി​പ​ണി​യും സ​ജീ​വ​മാ​ണ്.

കു​ട്ടി​ക​ൾ​ക്ക് കൈ​കാ​ര്യം ചെ​യ്യാ​വു​ന്ന അ​പ​ക​ട​ര​ഹി​ത​മാ​യ വ​ർ​ണ പ​ട​ക്ക​ങ്ങ​ൾ​ക്കാ​ണ് ഡി​മാ​ൻ​ഡ്. നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കൊ​പ്പം ത​മി​ഴ്നാ​ട്ടി​ൽനി​ന്ന് ത​ന്നെ​യാ​ണ് ച​ന്ത നി​റ​യ്ക്കാ​നു​ള്ള പ​ച്ച​ക്ക​റി​ക​ൾ എ​ത്തു​ന്ന​ത്.

മാ​മ്പ​ഴം, ച​ക്ക, മു​ന്തി​രി തു​ട​ങ്ങി പ​ഴ​ങ്ങ​ളു​ടെ വ​ലി​യ ശേ​ഖ​ര​വും ക​ട​ക​ളി​ലു​ണ്ട്. ക​ണി വെ​ള്ള​രി​ക്ക വി​ല ഇ​പ്പോ​ൾ കി​ലോ​യ്ക്ക് 40 രൂ​പ​യെ​ത്തി. അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ ഇ​നി​യും വി​ല ഉ​യ​രു​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്.

പ​തി​വു​പോ​ലെ എ​ല്ലാ ഇ​ന​ങ്ങ​ൾ​ക്കും വി​ല​വ​ർ​ധ​ന​യു​ണ്ട്. ക​ന​ത്ത ചൂ​ടു​ള്ള​തി​നാ​ൽ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ ക​ച്ച​വ​ട​ക്കാ​രും ന​ന്നെ പാ​ടു​പെ​ടു​ന്ന സ്ഥി​തി​യാ​ണ്. പെ​ട്ടെ​ന്ന് വാ​ടി കേ​ടു​വ​രു​മെ​ന്ന​തി​നാ​ൽ വി​ഷു ത​ലേ​ന്ന് മാ​ത്ര​മെ വി​ഷു​ക്ക​ണി​യി​ലെ പ്ര​ധാ​ന ഇ​ന​മാ​യ ക​ണി​ക്കൊ​ന്ന പൂ​വി​ല്പ​ന​ക്കെ​ത്തൂ.

ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ണി​ക്കൊ​ന്ന​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ക. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും ക​ണി​ക്കൊ​ന്ന പൂ ​കി​ട്ടാ​ൻ സൗ​ക​ര്യ​മു​ണ്ട്. ചൂ​ട് കൂ​ടി ഇ​ക്കു​റി ക​ണി​ക്കൊ​ന്ന​ക​ളെ​ല്ലാം നേ​ര​ത്തെ പൂ​ത്ത​തി​നാ​ൽ ന​ല്ല പൂ​കി​ട്ടാ​നും ബു​ദ്ധി​മു​ട്ടാ​കു​മെ​ന്നു പ​റ​യു​ന്നു.

Tags : Stars fireworks nattuvishesham local news

Recent News

Corehub Up